മനാമ: ആഗോളതാപനത്തിനെതിരെ സന്ദേശവുമായി ഇന്ത്യക്കാരൻ ഡോക്ടർ നടത്തുന്ന ആഗോള സൈക്കിൾ പര്യടനം ബഹ്റൈനിലെത്തി. ഹരിയാനയിലെ ഭുന സ്വദേശി ഡോ. രാജ് ഫാൻഡനാണ് സൈക്കിളിൽ ലോകസഞ്ചാരം നടത്തുന്നത്. സൈക്കിൾ ബാബ എന്നറിയപ്പെടുന്ന അദ്ദേഹം 2016 സെപ്റ്റംബറിലാണ് ഇന്ത്യയിൽനിന്ന് പര്യടനം തുടങ്ങിയത്.
ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം, അത് മനുഷ്യരാശിയിലുണ്ടാക്കുന്ന സ്വാധീനം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആയുർവേദവും ഇന്ത്യൻ സംസ്കാരവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യവും യാത്രക്കുണ്ടെന്ന് ആയുർവേദത്തിൽ എം.ഡി ബിരുദധാരിയായ അദ്ദേഹം പറയുന്നു. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന യജ്ഞത്തിനിടെ സൈക്കിളിൽ 103 രാജ്യങ്ങൾ സഞ്ചരിച്ചു. 103ാമത്തെ രാജ്യമാണ് ബഹ്റൈൻ.ഓരോ രാജ്യത്തെത്തുമ്പോഴും മരങ്ങൾ നട്ടുപിടിപ്പിക്കും.
ഭൂമിയെ സംരക്ഷിക്കുക, അതിനെ ഹരിതാഭമാക്കുക എന്നീ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും പ്രഭാഷണം നടത്തുകയും ചെയ്യും. അർബുദമടക്കം രോഗങ്ങൾ വ്യാപകമാകുന്നതിനു പിന്നിൽ ആഗോളതാപനത്തിന് പങ്കുണ്ടെന്നാണ് ഡോ. രാജ് ഫാൻഡന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.