പരപ്പനങ്ങാടി: കാഴ്ചയും കേൾവിയും ചലനവും നഷ്ടപ്പെട്ടവരിലേക്ക് ഖുർആൻ വചനങ്ങളുടെ മനോഹാരിത സമ്മാനിക്കുകയാണ് ജന്മനാ കാഴ്ചശക്തിയില്ലാത്ത പരപ്പനങ്ങാടി സ്വദേശി ഹംസ ജൈസൽ. റിഹാബിലിറ്റേഷൻ എജുക്കേഷൻ ആൻഡ് വെൽഫെയർ ആക്ടിവിറ്റീസ് ഫോർ ഡിഫ്രന്റ്ലി ഏബിൾഡ് ഫൗണ്ടേഷൻ കേരളയുടെ (റിവാർഡ് ഫൗണ്ടേഷൻ) സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ ഹംസ ജൈസലിന് ഈ റമദാൻ കാലം അക്ഷരജ്ഞാനം തടയപ്പെട്ടവരെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കാലമാണ്.
അമാനി മൗലവിയുടെ ഖുർആൻ മലയാള പരിഭാഷയുടെ ശബ്ദപരിഭാഷ സമർപ്പിക്കുക, കേൾവി പരിമിതികർക്കിടയിൽ ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുക, ആംഗ്യഭാഷ ആവിഷ്കാരമാക്കിയുള്ള ഖുർആൻ പാഠപുസ്തകങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി റിവാർഡ് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച വൈജ്ഞാനിക പദ്ധതികൾക്ക് ജീവൻ പകരാൻ കലാകാരനും അധ്യാപകനുമായ ഹംസ ജൈസിലിന് തന്റെ അന്ധത തടസ്സമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.