'സിറോ മെയിൽ സൂയിസൈഡ്' എന്ന സന്ദേശവുമായി ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം

ലോകത്ത് 60 രാജ്യങ്ങളോളം നവംബർ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നുണ്ട്. പുരുഷന്മാർക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും ചിലർക്ക് അറിയില്ല. 1999 മുതലാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങുന്നത്. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുന്നതുപോലെ പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്.

സമൂഹത്തിന് പുരുഷന്മാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത് 2007 മുതലാണ്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

ലോക പുരുഷ ദിനത്തിന് ചില ലക്ഷ്യങ്ങളുണ്ട്, പുരുഷൻമാരുടെയും ആൺകുട്ടികളുടെയും ആരോഗ്യം, ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക, പുരുഷൻമാർക്കു നേരെയുള്ള അതിക്രമങ്ങൾ, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഈ ദിനം പ്രധാന്യം നൽകുന്നത്.

'സീറോ മെയിൽ സൂയിസൈഡ്' എന്നതാണ് 2023 ലെ അന്താരാഷ്ട്ര പുരുഷ ദിനത്തിലെ സന്ദേശം. ലോകത്ത് സ്ത്രീകളേക്കാൾ 3 മടങ്ങ് കൂടുതൽ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പ‍റയപ്പെടുവന്നത്. സ്ത്രീകളേക്കാൾ 4 മുതൽ 5 വർഷം മുൻപ് തന്നെ പുരുഷൻമാരുടെ മരണം സംഭവിക്കുന്നു.

Tags:    
News Summary - International Men's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.