പണ്ട് നാട്ടിൽ സൈക്കിളോടിച്ച് നടന്നൊരു കാലം ഓർക്കുന്നുണ്ടോ? ഇറക്കത്തിൽ നല്ല സുഖമാണ്, പക്ഷേ കയറ്റത്തിലെത്തുേമ്പാൾ കഠിനമെന്ന് ആരും പറഞ്ഞുപോകുമായിരുന്നു. എന്നാലിപ്പോൾ യു.എ.ഇയിലെ ഏറ്റവും വലിയ മലനിരകളിൽ സൈക്കിളിൽ ചവിട്ടിക്കയറുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് യൂത്ത് ഇന്ത്യ അൽഐൻ സൈക്കിൾ ക്ലബ്ബ് അംഗങ്ങൾ.
ഈ ലോക്ഡൗൺ കാലത്ത് ക്ലബ് അംഗങ്ങളായ സമീർ, നസീഫ്, ബിബിൻ ജോസഫ് എന്നിവരുടെ സംഘം അൽഐൻ അതിർത്തി കടന്ന് സൈക്കിൾ ചവിട്ടി കയറിയത് റാസൽ ഖൈമ ജബൽ ജെയ്സ് മലകളിലേക്കാണ്. നാലുമണിക്കൂർ എടുത്താണ്, കയറാനും ഇറങ്ങാനും ആയി 61 കിലോമീറ്റർ ഇവർ തണ്ടിയത്. സമുദ്ര നിരപ്പിൽ നിന്ന് 1934 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ജെയ്സ് യു.എ.ഇയിലെ ഉയരം കൂടിയ മല കൂടിയാണ്.
ഇതിനു മുന്നേ അൽഐനിലെ ജബൽ ഹഫീത് മലമുകളിലേക്കും ഇവർ സൈക്കിളിൽ ചവിട്ടി കയറിയിരുന്നു. ഫുട്ബോൾ അടക്കമുള്ള കായിക മേഖലകളിലും യൂത്ത് ക്ലബ്ബ് അംഗങ്ങൾ സജീവസാന്നിധ്യമാണ്. മലയാളി സമൂഹത്തിനിടയിൽ വളരെ പെട്ടന്ന് വ്യാപിച്ച കായിക വിനോദമാണ് സൈക്ലിങ്. വിനോദത്തിനൊപ്പം വ്യായാമവും ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള രക്ഷയും ഇതിനെ യുവാക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നു. യൂത്ത് ഇന്ത്യ അൽഐൻ സൈക്കിൾ ക്ലബ്ബ് അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.