ജാസിമി​െൻറ ഫിറ്റ്നസ് പ്രതികാരം

106 കി​ലോ ശ​രീ​ര​ഭാ​ര​വു​മാ​യാ​ണ്​ അ​യാ​ൾ 2012ൽ ​യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. ത​ടി​കൂ​ടി​യ​തി​ൽ സു​ഹൃ​ത്തു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​ളി​യാ​ക്കാ​ൻ തു​ട​ങ്ങി. പ​രി​ഹാ​സം ആ​ർ​ക്കാ​ണ്​ സ​ഹി​ക്കാ​നാ​വു​ക? എ​ന്നാ​ൽ 'പ്ര​തി​കാ​രം' ചെ​യ്തി​ട്ട്​ ത​ന്നെ കാ​ര്യം. പ്ര​തി​കാ​ര​ത്തി​ന്​ ആ ​യു​വാ​വ്​ തെ​ര​ഞ്ഞെ​ടു​ത്ത വ​ഴി അ​ൽ​പം 'ക​ടു​ത്ത'​താ​യി​രു​ന്നു. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​ളി​യാ​ക്കി​യ​വ​രെ​ല്ലാം പി​ന്നീ​ട്​ 'സ​ല്യൂ​ട്ട്​' ചെ​യ്യേ​ണ്ടി വ​ന്നു. സൂ​പ്പ​ർ ഹെ​വി ഭാ​രം കു​റ​ഞ്ഞു. മാ​ർ​ഷ​ൽ ആ​ർ​ട്​​സി​ലും മോ​ഡ​ലി​ങി​ലും 'പു​പ്പു​ലി'​യാ​യി. അ​വ​സാ​ന​മാ​യി ഇ​ക്ക​ഴി​ഞ്ഞ എ​ഫ്.​ഐ ഈ​വ​ന്‍റ്​​സ്​ മി​സ്റ്റ​ർ കേ​ര​ള 2021 ചാ​മ്പ്യ​നാ​യി.

ഇ​ത്​ ജാ​സിം നാ​ല​ക​ത്ത്​ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രേ​ടാ​ണ്. ഫി​റ്റ്​​ന​സി​ന്​ വേ​ണ്ടി കൊ​തി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​ചോ​ദ​നം പ​ക​രു​ന്ന സം​ഭ​വ​ക​ഥ. അ​ബൂ​ദ​ബി​യി​ലെ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ കൗ​ൺ​സി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഈ 38​കാ​ര​ൻ സ്വ​യം തി​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​ണ്​ നേ​ട്ട​ങ്ങ​ൾ​ക്ക്​ വ​ഴി തു​റ​ന്ന​ത്. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ ജാ​സിം, കോ​ഴി​ക്കോ​ട്​ ഫാ​റൂ​ഖ്​ കോ​ളേ​ജി​ലാ​ണ്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ക്കാ​ല​ത്ത്​ ക്രി​ക്ക​റ്റും ഹാ​ൻ​ഡ്​ ബോ​ളു​മൊ​ക്കെ​യാ​യി ശ​രീ​രം ഫി​റ്റാ​യി​രു​ന്നു. പി​ന്നീ​ട്​ ബാ​ഗ്ലൂ​രി​ലും ല​ണ്ട​നി​ലു​മാ​യി പ​ഠ​ന​വും ജോ​ലി​യു​മാ​യി ക​ഴി​ഞ്ഞ കാ​ല​ത്ത്​ ഫി​റ്റ്​​ന​സ്​ മ​റ​ന്നു. ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധ ന​ഷ്ട​മാ​യ​പ്പോ​ൾ ശ​രീ​ര​ഭാ​രം സെ​ഞ്ചു​റി​യ​ടി​ച്ചു.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ്​ അ​ബൂ​ദ​ബി​യി​ൽ ജോ​ലി തേ​ടി​യെ​ത്തു​ന്ന​ത്. ഫി​റ്റ്​​ന​സി​ന്​ എ​ല്ലാ സൗ​ക​ര്യ​വു​മു​ള്ള മ​ണ്ണി​ലെ​ത്തി​യ​തോ​ടെ ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്തു. ഫി​റ്റ്​​ന​സ്​ വി​ട്ടൊ​രു ക​ളി​യി​ല്ല. അ​ങ്ങ​നെ ക​രാ​ട്ടെ പ​രി​ശീ​ല​നം തു​ട​ങ്ങി. ജോ​ലി സ്ഥ​ല​ത്തും താ​മ​സ സ്ഥ​ല​ത്തും ജി​മ്മും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​ത്​ സൗ​ക​ര്യ​മാ​യി. മ​ടി​പി​ടി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ ശാ​സി​ച്ച്​ കൂ​ടു​ത​ൽ വ​ർ​കൗ​ട്ട്​ ചെ​യ്തു. ക​രാ​ട്ടെ​യി​ൽ സെ​ക്ക​ൻ​ഡ്​ ഹാ​ൻ​ഡ്​ ബ്ലാ​ക്​ ബെ​ൽ​റ്റ്​ വ​രെ നേ​ടി​യെ​ടു​ത്തു. തൈ​കോ​ണ്ടോ അ​ട​ക്കം മാ​ർ​ഷ​ൽ ആ​ർ​ട്​​സി​ലെ മ​റ്റി​ന​ങ്ങ​ളും പ​രി​ശീ​ലി​ച്ചു.

അ​ങ്ങ​നെ ഭാ​രം 70കി​ലോ​ക്ക്​ താ​ഴെ​യെ​ത്തി​ച്ചു. അ​തി​നി​ട​യി​ൽ മോ​ഡ​ലി​ങി​ലേ​ക്കും ചി​ല അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ങ്കി​ൽ അ​ത്​ സ്വ​ന്ത​ത്തി​ന്​ ഒ​രു മോ​ട്ടി​വേ​ഷ​ൻ ആ​കു​മ​ല്ലോ എ​ന്ന ചി​ന്ത​യി​ലാ​ണ്​ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്. അ​ങ്ങ​നെ പ​ല മ​ൽ​സ​ര​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്തു. മി​സ്റ്റ​ർ ഇ​ന്ത്യ മ​ൽ​സ​ര​ത്തി​ൽ സെ​ക്ക​ൻ​ഡ്​ റ​ണ്ണ​റ​പ്പ്, മി​സ്റ്റ​ർ കേ​ര​ള കി​രീ​ടം എ​ന്നി​ങ്ങ​നെ നേ​ട്ട​ങ്ങ​ൾ ല​ഭി​ച്ചു. നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റം ഫി​റ്റ്​​ന​സ്​ ഒ​രു ജീ​വി​ത ശൈ​ലി​യാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ ജാ​സി​മി​ന്​ സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യം.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തു​ട​ർ​ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ൾ ഇ​പ്പോ​ൾ വ്യാ​യാ​മം ചെ​യ്യു​ന്നു​ണ്ട്. അ​തി​ന്​ പു​റ​മെ ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സ​ത്തെ മാ​ർ​ഷ​ൽ ആ​ർ​ട്​​സ്​ പ​രി​ശീ​ല​ന​വും. ഫി​റ്റ്​​ന​സി​ൽ ശ്ര​ദ്ധി​ക്കു​ന്ന​വ​രോ​ട്​ ജാ​സി​മി​ന്​ പ​റ​യാ​നു​ള്ള​ത്​ ചെ​യ്യു​ന്ന വ്യ​യാ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ്. ക​ൺ​സി​സ്റ്റ​ൻ​സി​യും ഹാ​ർ​ഡ്​​വ​ർ​കു​മി​ല്ലാ​തെ വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ്. മാ​ർ​ഷ​ൽ ആ​ർ​ട്​​സി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്ന സ്വ​പ്ന​മാ​ണ്​ ജാ​സി​മി​നു​ള്ള​ത്.​ വി​വാ​ഹി​ത​നാ​യ ജാ​സി​മി​ന്​ ഒ​രു മ​ക​നു​ണ്ട്, റ​യാ​ൻ ജാ​സ്.

Tags:    
News Summary - jasim's fitness revenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.