ഒല്ലൂര്‍: നേരത്തെ രണ്ട് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ഒല്ലൂര്‍ അവിണിശ്ശേരി സ്വദേശി ജോൺ പോൾ മൂന്നാം ലോക റെേക്കാഡിേലക്ക്. മരം അറക്കുന്ന വാള് ഉൾെപ്പടെ 5.6 കിലോയുള്ള യന്ത്രം നെറ്റിയില്‍ കുത്തിനിർത്തി 7.30 മിനിറ്റ് ബാലന്‍സ് ചെയ്താണ് പുതിയ റെേക്കാഡ് തേടുന്നത്.
നാല് കിലോ തൂക്കമുള്ള യന്ത്രം നെറ്റിയില്‍ 6.48 മിനിറ്റ് ബാലന്‍സ് ചെയ്ത സ്പെയിൻ സ്വദേശിയുടെ റെേക്കാഡാണ് മറികടന്നത്. തൃശൂരിലെ ടർഫ് കോര്‍ട്ടില്‍ കായിക പരിശീലകരുടെ സാന്നിധ്യത്തിൽ നടന്ന പ്രകടനം പൂർണമായി റെക്കോഡ് ചെയ്ത് ഗിന്നസ് അധികൃതര്‍ക്ക് സമര്‍പ്പിച്ച് കഴിഞ്ഞു.
2020 മേയ് 29 നാണ് ജോൺ പോൾ ആദ്യ രണ്ട് റെക്കോഡ് സ്ഥാപിക്കുന്നത്. കൈയില്‍ കോഴിമുട്ട പിടിച്ച് 53 അലുമിനിയം കാനുകൾ 30 സെക്കൻഡ് കൊണ്ട് തകര്‍ത്താണ് ആദ്യ ഗിന്നസ് റെക്കോഡ് നേടിയത്. അതേദിവസം കരാട്ടെയില്‍ ഉപയോഗിക്കുന്ന നെഞ്ചക്ക് (ചങ്ങലയുടെ ഇരു ഭാഗത്തും മരത്തിെൻറ ദണ്ഡുകൾ പിടിപ്പിച്ച ആയുധം) ഉപയോഗിച്ച് അഭ്യാസം നടത്തിയും റെക്കോഡ് നേടി. കഴിഞ്ഞ 17 വര്‍ഷമായി ആയോധന കല പരിശീലിപ്പിക്കുകയാണ് ജോൺ പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.