ഓച്ചിറ: കൈതപ്രം ദാമോദരൻ നമ്പൂതിരിയെ നേരിൽ കാണാൻ കൊതിച്ച എഴുത്തുകാരിയും ഗാനരചയിതാവുമായ ഷഹീറ നസീറിന് അപ്രതീക്ഷിത സന്തോഷവുമായി വീട്ടിലെത്തി കൈതപ്രം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് കൈതപ്രം വലിയകുളങ്ങരയിലെ ഓണംമ്പള്ളിൽ വീട്ടിൽ ഷെഹീറയെ കാണാനെത്തിയത്.
ഓച്ചിറയിലെത്തിയപ്പോളാണ് വീട്ടിലേക്ക് വരുന്ന വിവരം അദ്ദേഹം അറിയിച്ചത്. തന്‍റെ പിറന്നാൾ ദിനമാണെന്ന് കൈതപ്രം പറഞ്ഞതോടെ കേക്ക് എത്തിച്ച് മുറിച്ച് ഷഹീറ അപൂർവദിനം ആഘോഷിച്ചു. തന്‍റെ പുതിയ ഗാനങ്ങളും പാടി കേൾപ്പിച്ചാണ് കൈതപ്രം യാത്ര പറഞ്ഞത്.
മൂന്നര മണിക്കൂർ വീട്ടിൽ ചെലവഴിച്ച അദ്ദേഹം പാട്ടെഴുത്തിനെക്കുറിച്ചും പുതിയ പാട്ടിന്റെ പിറവിയെക്കുറിച്ചുമെല്ലാം മനസ്സുതുറന്നു. ആരോഗ്യപരമായ ജീവിതചിട്ടകളെക്കുറിച്ചും മാനസിക സമ്മർദങ്ങളെ എങ്ങനെ നേരിടേണ്ടതെന്ന് വിശദീകരിച്ചും കൈതപ്രം യാത്ര പറയുമ്പോൾ വലിയൊരു ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലായിരുന്നു ഷെഹീറ നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.