യു.എ.ഇ കരാട്ടെ ഫെഡറേഷന്റെ സൂപ്പർ കപ്പിൽ എതിരാളികളെ ഇടിച്ചിട്ട് സ്വർണം നേടിയിരിക്കുകയാണ് സഹോദരങ്ങളായ മുഹമ്മദ് ഷീസും മുഹമ്മദും. ആയിരത്തോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയുമാണ് ഈ കുടുംബത്തിലേക്ക് എത്തിയത്.
ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് സജ്ജാദിന്റെ കീഴിലെ ചിട്ടയായ പരിശീലനമാണ് കുട്ടികളെ കരാട്ടെ വേദിയിലെത്തിച്ചത്. കഴിഞ്ഞ വർഷമാണ് പരിശീലനം തുടങ്ങിയത്. ഇതിനകം തന്നെ ഒമ്പത് വയസുകാരൻ മുഹമ്മദ് ഷീസ് ഓറഞ്ച് ബൽറ്റും 11കാരൻ മുഹമ്മദ് യെല്ലോ ബെൽറ്റും കരസ്ഥമാക്കി. ബുടോകൈ കരാട്ടെ ട്രെയിനിങ് സ്കൂളിലാണ് പരിശീലനം.
കത്ത, കുമിത്തൈ വിഭാഗങ്ങളിൽ കളത്തിലിറങ്ങിയ മുഹമ്മദ് രണ്ടിലും ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഷീസിന് കുമിത്തൈയിൽ ഫസ്റ്റ് കിട്ടിയപ്പോൾ കത്തയിൽ വെള്ളിയാണ് നേടാൻ കഴിഞ്ഞത്. ഷീസ് മൂന്നാം ക്ലാസിലും മുഹമ്മദ് അഞ്ചിലും പഠിക്കുന്നു. കണ്ണൂർ പുതിയ തെരു സ്വദേശികളായ ഷമീറിന്റെയും ഷർമിനയുടെയും മക്കളാണ്. ഷാർജയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.