സലാല: കേരളത്തിൽനിന്ന് മദീന വഴി ഈജിപ്തിലേക് സൈക്കിളിൽ യാത്ര ചെയ്യുന്ന ഹാഫിസ് സാബിതിന് സലാലയിൽ സ്വീകരണം നൽകി. സലാല ട്രാവലേഴ്സ് ക്ലബ്ബിന്റെ നേത്യത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ഹാഫിസ് സാബിത് കേരളത്തിൽനിന്ന് സൈക്കിളിൽ മുംബൈയിൽ എത്തുകയും അവിടുന്ന് വിമാനത്തിൽ മസ്കത്തിൽ വരുകയുമാണ് ചെയ്തത്.
മസ്കത്തിൽനിന്ന് ദുബൈ വഴി മറ്റു ജി.സി.സി രാജ്യങ്ങളിലൂടെ സൗദിയിൽ എത്തുകയും അവിടന്ന് ഈജിപ്തിലേക്ക് തിരിക്കാനുമാണ് പദ്ധതി. ഈജിപ്തിലെ പ്രശ്സ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിനായാണ് ഈ സാഹസിക യാത്ര ചെയ്യുന്നത്. ഒപ്പം വിവിധ സംസ്കാരങ്ങളുടെ പങ്കുവെപ്പും ഉദ്ദേശിക്കുന്നതായി ഇദ്ദേഹം പറഞ്ഞു.
മസ്കത്തിൽനിന്ന് സലാലയിലേക്ക് ബസിലാണ് എത്തിയത്. ഇവിടുന്ന് ജനുവരി ഇരുപതിന് മസ്കത്തിലേക്ക് മടങ്ങും. സീകരണത്തിന് സിറാജ്, അൻസാർ, ഫൈസൽ, സഫ്വാൻ, സൽമാൻ , ലൈസ് സുഹൈബ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.