പിറവം: 99ന്‍റെ നിറവിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് കുര്യൻ ചാക്കോ. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ 99ാം വയസ്സിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല രാമമംഗലം ചക്രവേലിൽ കുര്യൻ ആശാൻ. സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യദിന ആഘോഷങ്ങളും ഓർത്തെടുത്തു പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് മാർഗംകളി ആശാൻകൂടിയായ ഇദ്ദേഹം.
പഴയ സമരഗാനങ്ങൾ ഇപ്പോഴും ഓർത്തെടുത്ത് കുട്ടികൾക്ക് പാടിക്കൊടുത്ത് ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കുചേരുകയാണ് ഇദ്ദേഹം. ആശാന് 24 വയസ്സുള്ളപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഓരോ വർഷവും നാട്ടിൻപുറത്തെ സ്വാതന്ത്ര്യദിന പരിപാടികളിൽ ഇദ്ദേഹത്തെ പങ്കെടുപ്പിക്കാൻ സംഘടനകൾ തമ്മിൽ മത്സരമാണ്. അടുത്ത നാളുവരെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.
ചെറിയ ഗാനങ്ങൾ രചിച്ചും പാടിക്കൊടുത്തും സജീവമായി പരിപാടികൾക്ക് നേതൃത്വം കൊടുത്തുപോന്നിരുന്ന കലാകാരൻ കൂടിയായ ഇദ്ദേഹം കേരള സംഗീത നാടക അക്കാദമി അവാർഡ്ജേതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.