ചെറുതോണി: 83ലും കാർഷിക മേഖലയിൽ സജീവമായ ഒരു കർഷകനുണ്ട് ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ. മികച്ച കർഷകനായി വാത്തിക്കുടി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ഇത്തവണ ആദരിച്ച പേണ്ടാനത്ത് ചാക്കോ തോമസ് എന്ന കുട്ടിച്ചൻ ചേട്ടനാണ് മണ്ണിൽ പൊന്നുവിളയിക്കുന്ന ആ കർഷകൻ. സമ്മിശ്ര കൃഷിയാണ് കുട്ടിച്ചൻ കൃഷിയിടത്തിൽ നടത്തുന്നത്. ജാതിയും കുരുമുളകും കൊക്കോയും ഗ്രാമ്പൂവും എല്ലാം ഈ കൃഷിയിടത്തിലുണ്ട്. താറാവും പശുവും കുതിരയും ആടും മീനും കുട്ടിച്ചന്റെ കൃഷിയിടത്തിനോട് ചേർന്നുണ്ട്. ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.
കുടിയേറ്റകാലം മുതൽ കാർഷിക മേഖലയിൽ സജീവമാണ് ഇദ്ദേഹം. ’69 കാലഘട്ടത്തിൽ കുടിയേറുമ്പോൾ തെരുവപ്പുല്ല് മാത്രമായിരുന്നു ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് മണ്ണിനോടും വന്യമൃഗങ്ങളോടും പടപൊരുതി മണ്ണിൽ പൊന്നുവിളയിച്ച ചരിത്രമാണ് കുട്ടിച്ചന് പറയാനുള്ളത്. ഇത്തവണ വാത്തിക്കുടി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി മികച്ച കർഷകനായി തെരഞ്ഞെടുക്കുകയായിരുന്നു. മുമ്പും കുട്ടിച്ചനെ തേടി ഈ അംഗീകാരം എത്തിയിരുന്നു. പുതുതലമുറ കൃഷിയിലേക്ക് കടന്നു കടന്നുവരണം എന്നാണ് ചാക്കോ തോമസ് എന്ന പേണ്ടാനത്ത് കുട്ടിച്ചന്റെ ആഗ്രഹം. നാലു മക്കളുള്ള കുട്ടിച്ചൻ ഇപ്പോൾ ഇളയ മകൻ ബിജുവിന് ഒപ്പമാണ് ചെമ്പകപ്പാറയിൽ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.