കാഞ്ഞങ്ങാട്: കോഴിക്കോട് കടപ്പുറത്ത് കടല വിറ്റുകിട്ടിയ 2500 രൂപ കൈയിലുണ്ട്. അതുമായി സ്കേറ്റിങ് ബോര്‍ഡിൽ ഇന്ത്യ ചുറ്റാനിറങ്ങിയിരിക്കുകയാണ് കോഴിക്കോട് കക്കോടി സ്വദേശി മധു. ആഗ്രഹ സഫലീകരണത്തിനായാണ് കോഴിക്കോട് കടപ്പുറത്ത് കടല വിറ്റ് ചെലവിനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞ യാഴ്ച സ്കേറ്റിങ് ബോര്‍ഡില്‍ സഞ്ചാരം തുടങ്ങിയ മധു ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടെത്തി. 29 സംസ്ഥാനങ്ങളിലൂടെ മൂന്നു മാസത്തിനകം ചുറ്റാനാണ് മധുവിന്റെ തീരുമാനം.
സ്കേറ്റിങ് ബോര്‍ഡിനെ അംഗീകാരമുള്ള കായിക ഇനമാക്കി മാറ്റാണമെന്നതാണ് മധുവിന്റെ ആഗ്രഹം. മുഖ്യമന്ത്രിയെക്കണ്ട് ഇതിനായി പരിശ്രമിക്കാനാണ് തീരുമാനം. ഒരു ദിവസവും ഒരുനേരം മാത്രമേ യാത്രക്കിടയിൽ ഭക്ഷണമുള്ളൂ. 12 വയസ്സു മുതല്‍ സ്കേറ്റിങ് ബോര്‍ഡില്‍ പരിശീലനം നടത്തുന്ന മധുവിന് രാജ്യം മുഴുവനും ഇതിനു മുകളില്‍ ചുറ്റുകയെന്നത് വലിയ സ്വപ്നമായിട്ട് നാളുകളായി. ഡിഗ്രി വിദ്യാര്‍ഥിയാണ്.
ജനുവരി 17നാണ് സ്കേറ്റിങ് ബോര്‍ഡില്‍ കോഴിക്കോടുനിന്ന് പുറപ്പെട്ടത്. കാഞ്ഞങ്ങാട്ടുനിന്ന് മംഗളൂരു ലക്ഷ്യമാക്കി ചൊവ്വാഴ്ച ഉച്ചക്കുശേഷം യാത്ര പുനരാരംഭിച്ചു. നേരത്തെ കേരളം മുഴുവനും സ്കേറ്റിങ് ബോര്‍ഡില്‍ ചുറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.