ദുബൈ: പൊതുസ്ഥലത്തുനിന്ന് കളഞ്ഞുകിട്ടിയ 1.10 ലക്ഷം ദിർഹം പൊലീസിലേൽപിച്ച് മാതൃകയായി ഫ്രഞ്ച് പൗരനായ പ്രവാസി. ലൂക് സിയാദ് മജ്ദലാനി എന്നയാളാണ് സത്യസന്ധത പ്രകടിപ്പിച്ച് ദുബൈ പൊലീസിന്റെ ആദരവ് നേടിയത്. പണമടങ്ങിയ പൊതിക്കെട്ട് ദുബൈ അൽ ഖിസൈസ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഏൽപിച്ചത്.
ആരോ മറന്നുവെച്ചതാണ് പൊതിയെന്നാണ് സംശയിക്കുന്നത്. പണം പൊലീസിലേൽപിക്കാൻ കാണിച്ച സത്യസന്ധതയെ പൊലീസ് അധികൃതർ അഭിനന്ദിച്ചു. പ്രശംസനീയമായ ഉത്തരവാദിത്തബോധവും പൗരധർമവുമാണ് സിയാദ് മജ്ദലാനി പ്രകടിപ്പിച്ചതെന്ന് അൽ ഖുസൈസ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ സുൽത്താൻ അബ്ദുല്ല അൽ ഉവൈസ് പറഞ്ഞു. പൊലീസ് ഒരുക്കിയ ചടങ്ങിൽ ഇയാൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റും പ്രിവിലേജ് കാർഡും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.