കോവിഡ് രോഗികൾക്കും സമ്പർക്ക വിലക്കിൽ ഇരിക്കുന്നവർക്കും മരുന്നുകളും ആഹാരസാധനങ്ങളും എത്തിക്കാൻ റോബോട്ട് നിർമിച്ച് 15 വയസ്സുകാരൻ. വരോട് ഭവൻസ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ മനു മോഹനാണ് അർഡിനോ എന്ന പേരിൽ റോബോട്ടിനെ നിർമിച്ചത്.
കോവിഡ് പോസിറ്റിവായി ഇരിക്കുന്ന ആളുകൾക്ക് സമ്പർക്കമില്ലാതെ റോബോട്ടിനെ ഉപയോഗിച്ച് മരുന്നുകളും ആഹാരസാധനങ്ങളും എത്തിക്കാൻ കഴിയും. മൊബൈലിൽ കൺട്രോളിങ് സെറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്ന റോബോട്ടിന് ഓട്ടോമാറ്റിക് സെൻസറുമുണ്ട്. ലോക്ഡൗൺ തുടങ്ങിയതിനുശേഷം പത്തിരിപ്പാലയിലെ അകലൂരിലുള്ള മാതൃവീട്ടിൽ താമസിച്ചാണ് മനു മോഹൻ റോബർട്ട് നിർമിച്ചത്. സഹായത്തിനായി സുഹൃത്തും സഹോദരിയും ഒപ്പമുണ്ടായിരുന്നു.
ഏകദേശം 20,000 രൂപയാണ് നിർമാണച്ചെലവ്. ഭവൻസ് സ്കൂളിലെ പ്രധാനാധ്യാപികയായ വൈജയന്തിമാല, ക്ലാസ് അധ്യാപിക നിസ എന്നിവരുടെ പിന്തുണ കൊണ്ടാണ് വളരെ വേഗത്തിൽ, വിജയകമരമായി നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് മനു മോഹൻ പറയുന്നു.
വരോട് തരിയാൻ പള്ളിയാലിൽ വീട്ടിൽ മോഹൻദാസിെൻറയും മിനിയുടെയും മൂത്ത മകനാണ് മനു മോഹൻ. സഹോദരി: മഞ്ജിമ മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.