തിരുവനന്തപുരം: സാമൂഹിക അവബോധത്തിനായി മാജിക് ഉപയോഗിച്ചതിന് അശ്വിന് പരവൂരിന് മാജിക് രംഗത്തെ പ്രശസ്തമായ മെര്ലിന് പുരസ്കാരം ലഭിച്ചു. ഇന്ത്യയിലെ മികച്ച ബോധവത്കരണ മാജിക് പെര്‍ഫോര്‍മര്‍ എന്ന പുരസ്കാരമാണ് ലഭിച്ചത്.
തായ്ലന്ഡില് നടന്ന മാന്ത്രികരുടെ ആഗോളസമ്മേളനമായ ഇന്റര്‍നാഷനല്‍ മാജിക് എക്സ്ട്രാവഗന്സയുടെ വേദിയിലാണ് പുരസ്കാരദാനം നടന്നത്. ഇന്റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്മാന് ടോണി ഹസിനിയാണ് അശ്വിന് പരവൂരിന് പുരസ്കാരം സമ്മാനിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ അശ്വിന് 15 വര്‍ഷമായി വിവിധ വിഷയങ്ങളില്‍ മാജിക്കിലൂടെ ബോധവത്കരണം നടത്തിവരുന്നു.
മെര്ലിന് പുരസ്കാരം നേടുന്ന കേരളത്തില്‍നിന്നുള്ള പ്രായം കുറഞ്ഞ വ്യക്തിയാണ് അശ്വിന്. മുമ്പ് മജീഷ്യന്മാരായ ഗോപിനാഥ് മുതുകാട്, സാമ്രാജ്, കോയമ്പത്തൂര്‍ മലയാളിയായ ടിജോ വര്‍ഗീസ് എന്നിവര്‍ക്ക് മെര്ലിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊല്ലം ആയൂര്‍ മഞ്ഞപ്പാറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനാണ് അശ്വിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.