കോഴിക്കോട്: കടൽതീരത്തെ വെളുത്തമണലിൽ മത്സ്യകന്യകയുടെ മനോഹര രൂപം വിരിഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ച് വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹരരൂപം മണലിൽ ചമച്ചത്.
ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി. ചെൽസാസിനി നിർവഹിച്ചു. ‘ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ്’ എന്നും മണലിൽ എഴുതിയിട്ടുണ്ട്. ഡിസംബർ 24 മുതൽ 28വരെയാണ് മേള. വിനോദസഞ്ചാര വകുപ്പും ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.