എ​ട​വ​ല​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി

മുസ്‌ലിം ലീഗിന്റെ നിസ്വാർഥ സേവകനായി എടവലത്ത് മുഹമ്മദ് ഹാജി

കു​ന്ദ​മം​ഗ​ലം: നീ​ണ്ട ഏ​ഴു പ​തി​റ്റാ​ണ്ടോ​ളം മു​സ്‌​ലിം ലീ​ഗി​ന്റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി ജീ​വി​ക്കു​ന്ന ഒ​രാ​ളു​ണ്ട് കു​ന്ദ​മം​ഗ​ല​ത്ത്; 83കാ​ര​നാ​യ എ​ട​വ​ല​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി. 1955 മു​ത​ൽ മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ക​ന്റെ കൂ​ടെ ഈ ​പ്രാ​യ​ത്തി​ലും ത​ന്റെ ബി​സി​ന​സു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ത​ന്റെ പി​താ​വ് ആ​ലി ഹാ​ജി ഇ​ദ്ദേ​ഹ​ത്തി​ന് കൊ​ടു​ത്ത നി​ർ​ദേ​ശ​പ്ര​കാ​രം പാ​ർ​ട്ടി​യു​ടെ​യും പ​ള്ളി ക​മ്മി​റ്റി​യു​ടെ​യും ഒ​രു ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കും ഇ​ദ്ദേ​ഹം വ​ന്നി​ട്ടി​ല്ല. നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലോ ക​മ്മി​റ്റി​ക​ളി​ലോ വ​ന്നാ​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള ബാ​ധ്യ​ത പൂ​ർ​ണ​മാ​യി നി​റ​വേ​റ്റാ​ൻ ക​ഴി​യു​മോ​യെ​ന്ന പേ​ടി​യി​ലാ​ണ് പി​താ​വ് അ​ന്ന് അ​ങ്ങ​നെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന് ലീ​ഗി​ന്റെ പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്നി​ലും മു​ഹ​മ്മ​ദ് ഹാ​ജി ഇ​ല്ലെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും ന​ൽ​കു​ന്നു​ണ്ട്.

മു​സ്‌​ലിം ലീ​ഗി​ന്റെ കു​ന്ദ​മം​ഗ​ല​ത്തെ ആ​ദ്യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ ഇ​ദ്ദേ​ഹ​വും അ​തി​ൽ പ​ങ്കാ​ളി​യാ​ണ്. മു​സ്‌​ലിം ലീ​ഗി​ന്റെ പ്ര​ദേ​ശ​ത്തെ വ​ള​ർ​ച്ച നേ​രി​ൽ ക​ണ്ട് അ​നു​ഭ​വി​ക്കു​ക​യും അ​തി​ൽ പ​ങ്കാ​ളി​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട് മു​ഹ​മ്മ​ദ് ഹാ​ജി. അ​മ്മാ​വ​ന്മാ​രു​ടെ കൂ​ടെ നീ​ല​ഗി​രി​യി​ലും ത​മി​ഴ്നാ​ടി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം നി​ൽ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, തി​രി​ച്ച് കു​ന്ദ​മം​ഗ​ല​ത്തേ​ക്കു ത​ന്നെ വ​രി​ക​യാ​യി​രു​ന്നു.

ലീ​ഗ് പി​ള​ർ​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് ഹാ​ജി അ​ഖി​ലേ​ന്ത്യ ലീ​ഗി​ൽ ആ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യും എം.​പി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഇ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. നേ​തൃ​ത്വം വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കു​ന്ദ​മം​ഗ​ല​ത്തെ ചു​മ​ത​ല കൊ​ടു​ത്തി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ.​ടി​യും മു​ഹ​മ്മ​ദ് ഹാ​ജി​യും സു​ഹൃ​ത്തു​ക്ക​ളാ​കു​ന്ന​ത്. കു​ന്ദ​മം​ഗ​ല​ത്തെ ലീ​ഗ് ഓ​ഫി​സി​ൽ പാ​ർ​ട്ടി പ​രി​പാ​ടി ക​ഴി​ഞ്ഞ് അ​ർ​ധ​രാ​ത്രി​യി​ൽ വ​ന്ന് ഇ.​ടി.

മു​ഹ​മ്മ​ദ് ബ​ഷീ​റും മു​ഹ​മ്മ​ദ് ഹാ​ജി​യും കി​ട​ന്നു​റ​ങ്ങി​യ​ത് ഈ​യ​ടു​ത്ത് ക​ഴി​ഞ്ഞ​തു​പോ​ലെ മു​ഹ​മ്മ​ദ് ഹാ​ജി ഇ​ന്നും ഓ​ർ​ത്തെ​ടു​ക്കു​ന്നു. എ​ത്ര വൈ​കി​വ​ന്നാ​ലും ഇ.​ടി പ്ര​ഭാ​ത​ന​മ​സ്കാ​ര സ​മ​യ​മാ​യാ​ൽ മു​ഹ​മ്മ​ദ് ഹാ​ജി​യെ വി​ളി​ച്ചു​ണ​ർ​ത്തി പ​ള്ളി​യി​ലേ​ക്ക് പോ​കും. പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ, സീ​തി ഹാ​ജി, മാ​മു​ക്കേ​യി സാ​ഹി​ബ്, എം.​കെ ഹാ​ജി തു​ട​ങ്ങി പ​ല​രു​മാ​യും വ്യ​ക്തി​പ​ര​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഹാ​ജി​ക്ക്. പ​ല​രു​ടെ​യും വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ത​ന്റെ മ​ക​ൾ​ക്ക് അ​സു​ഖം വ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ദീ​ർ​ഘ​കാ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട് മു​ഹ​മ്മ​ദ് ഹാ​ജി​ക്ക്. അ​ന്ന് എം.​എ​ൽ.​എ​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ​യും സീ​തി ഹാ​ജി​യു​ടെ​യും എം.​എ​ൽ.​എ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ആ​യി​രു​ന്നു ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും മ​ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. ത​മാ​ശ പ​റ​യു​ന്ന സീ​തി ഹാ​ജി​യു​ടെ പ​ല ന​ർ​മ​ങ്ങ​ളും അ​ന്ന് ഇ​ദ്ദേ​ഹം ക​ണ്ട​റി​ഞ്ഞു. സീ​തി ഹാ​ജി​യു​ടെ ഭാ​ര്യ​യു​ടെ ന​മ​സ്കാ​ര​ക്കു​പ്പാ​യം ഉ​പ​യോ​ഗി​ച്ച് ത​ന്റെ ഭാ​ര്യ ന​മ​സ്ക​രി​ച്ച​തും ഇ​ന്നും ആ​വേ​ശ​ത്തോ​ടെ ഓ​ർ​ക്കു​ന്നു.

മു​സ്‌​ലിം ലീ​ഗി​ന്റെ പ​ല സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത മു​ഹ​മ്മ​ദ് ഹാ​ജി​ക്ക് ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന 75ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ​വെ​ച്ച് ഇ.​ടി ഇ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​ക​യും സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. ആ ​ഫോ​ൺ​വി​ളി​യോ​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഹാ​ജി. ഭാ​ര്യ: പ​രേ​ത​യാ​യ പാ​ത്തു​മ്മ. മ​ക്ക​ൾ: ആ​യി​ഷ, സു​ലൈ​ഖ, റ​സി​യ, റം​ല, റം​ഷാ​ദ്.

Tags:    
News Summary - Muhammad Haji Edavalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.