കരാട്ടെ, തയ്ക്കൊണ്ടോ, കളരിപ്പയറ്റ്, ഡാൻസ്, കുതിര സവാരി, ഐസ് സ്കേറ്റിംഗ്, ഫുട്ബാൾ, അത്ലറ്റിക്, മാരത്തോൺ, ചെസ്സ്, മാജിക്, അബാകസ്, റോളർ സ്കേറ്റിങ്, ഡ്രംസ്, ജിംനാസ്റ്റിക്സ്, ഹുലാഹുപ്, അഭിനയം, കവിത, ഖുര്‍ആന്‍ പാരായണം... ഒരു 13 വയസുകാരെൻറ മേഖലകളാണിത്. ഇതിലെല്ലാം വെറുതെ തൊട്ടുതലോടി പോവുകയല്ല, കഴിവുതെളിയിച്ച് തന്നെയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും കരാട്ടെ പരിശീലകനുമായ റഫീക്ക് റഹ്മാെൻറയും മാനന്തവാടി സ്വദേശിനി ഷഹര്ബാെൻറയും മകൻ
13 വയസ്സിനിടെ നിരവധി നേട്ടങ്ങളാണ് സാബ്രി കൈവരിച്ചത്. കഠിനാധ്വാനവും ചിട്ടയായ പരിശീലനവും കൊണ്ട് സ്വന്തമാക്കിയതാണിതെല്ലാം.
പിതാവിെൻറ ശിക്ഷണത്തില്‍ അഞ്ചാം വയസ്സില്‍ കരാട്ടെ അഭ്യാസിക്കാന്‍ തുടങ്ങിയ സാബ്രി ഒന്‍പതാം വയസ്സില്‍ ബ്ലാക്ക് ബെൽറ്റ് നേടി. യു.എ.ഇ നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് കത്തയിലും കുമിത്തയിലും 16 തവണ ചാമ്പ്യനായി. അന്തർദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി എട്ട് തവണയാണ് കിരീടം ചൂടിയത്. ജപ്പാന് കരാട്ടെ ഗ്രാൻറ് മാസ്റ്റർസിെൻറ പരിശീലനത്തിനു കീഴില്‍ ഏഴു തവണ ഇൻറര്‍നാഷനല്‍ സെമിനാറില്‍ പങ്കെടുത്തു. ലോക തയ്ക്കൊണ്ടോ ഫെഡറേഷെൻറ ബ്ലാക്ക് ബെൽറ്റും ചെറുപ്രായത്തില്‍ത്തന്നെ അരയിൽചുറ്റി.
ദുബൈയില്‍ നടന്ന ജെ.കെ.എസ് കപ്പ് നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 12 വയസ്സില്‍ താഴെയുള്ളവരുടെ ഓപ്പണ്‍ കാറ്റഗറി ഫൈറ്റില്‍ 'മാസ്റ്റർ യങ്ങ് ചാമ്പ്യൻ 2018'ൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ നേടാനും കഴിഞ്ഞു. ദിവസവും കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും പരിശീലനത്തിനായി നീക്കി വെക്കും. ഓരോ ദിവസവും മാറി മാറി വ്യത്യസ്ത ഇനങ്ങളിലാണ് പരിശീലനം. ഈ തിരക്കുകൾക്കിടയിലും പഠനത്തിലും ഒന്നാമനാണ്. അൽഐൻ ഔവര്‍ ഓൺ ഇംഗ്ലീഷ് സ്കൂളിലെ ഉന്നത ബഹുമതിയായ സ്പെഷ്യൽ പ്രിൻസിപ്പ്ൾസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കായിക മത്സരങ്ങളിലും സജീവം. അബൂദബി സ്പോർട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച മാരത്തോണിൽ ഒന്നാമനായിരുന്നു. സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിൽ നടന്ന ഇൻറർനാഷണൽ ഐസ് സ്കേറ്റിംഗില്‍ മൈക്കല്‍ ജാക്സെൻറ നൃത്തം അവതരിപ്പിച്ച് സമ്മാനം കരസ്ഥമാക്കി. സ്കൂള്‍ തലത്തിലും ബ്ലു സ്റ്റാര്‍ സ്പോര്‍ട്സ് ഫെസ്റ്റിലും അത്ലറ്റിക്സ് വ്യക്തിഗത ചാമ്പ്യനുമാണ്. ഷാർജയിലും ദുബൈയിലും നടന്ന ഇൻറർനാഷണൽ ബ്രെയിൻ ഓ ബ്രെയിൻ അബാക്കസ് മത്സരങ്ങളിലും ചാമ്പ്യനായിട്ടുണ്ട്.
മറ്റൊരു ഇഷ്ട വിനോദമാണ് കുതിരസവാരി. ചെസ്സ്, ക്വിസ്, മാജിക് എന്നിവയ്ക്കു പുറമേ ഖുര്‍ആൻ ഒഴുക്കോടെ പാരായണം ചെയ്യും. അബൂദബി മലയാളി സമാജം, കെ.എം സി.സി, ഐ.എസ്.സി അൽഐൻ എന്നിവർ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.
കേരളത്തിലെ കൊളത്തൂര്‍ വല്ലഭട്ട കളരിയില്‍ കളരിയും അഭ്യസിക്കുന്നുണ്ട്. വാള്‍പ്പയറ്റ്, വടിപ്പയറ്റ്, ഉറുമി, നഞ്ചക്ക്, തോങ്ഫ, സായ് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിലും അതിസമര്‍ത്ഥനാണ്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ജീവ ചരിത്രം, ഗുണങ്ങൾ, കാഴ്ചപ്പാട് നേട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ചിത്രീകരിച്ച പുറത്തിറങ്ങാനിരിക്കുന്ന 'ദി സായിദ്' എന്ന ഹ്രസ്വ ചിത്രത്തിലെ മുഖ്യ കഥാപാത്രമായി സാബ്രിയാണ് അഭിനയിച്ചിരിക്കുന്നത്. കുതിരസവാരി, മെയ് വഴക്കം, അനുഗുണമായ ശരീര പ്രകൃതി തുടങ്ങിയവ പരിഗണിച്ചാണ് സാബ്രിയെ തെരഞ്ഞെടുത്തത്. അറബി ഭാഷ നല്ല രീതിയിൽ സംസാരിക്കുന്നതിനാൽ ചിത്രത്തിലെ ഡബ്ബിങ്ങും നടത്തിയത് സ്വന്തം.
നൃത്തത്തോടും അതിയായ താല്പര്യമുണ്ട്. ഇൻറര്‍ യു.എ.ഇ സോളോ, ഗ്രൂപ്പ് നൃത്ത മത്സരങ്ങളില്‍ 14 തവണ ഒന്നാം സ്ഥാനം നേടി. 2017ല്‍ അബൂദബി ഹോച് പോച് നൃത്തമത്സരത്തില്‍ 'ഫേസ് ഓഫ് ദി ഇയർ' പുരസ്കാരം സ്വന്തമാക്കി. 2019 ൽ അബൂദബി 'ബെസ്റ്റ് ഡാൻസർ' അവാർഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അബൂദബി ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ഡാൻസ് മത്സരത്തിൽ സഹോദരൻ ലോത്ഫി റഹ്മാനൊപ്പം സ്വന്തമാക്കിയ വിജയമാണ് ഒടുവിലത്തെ നേട്ടം. 10,000 ദിർഹമായിരുന്നു സമ്മാന തുക.
അൽഐനിലെ അല്‍ ഐനാവി ജിം, കരാട്ടെ ഉടമയാണ് പിതാവ് റഫീഖ്. ലോത്ഫി റഹ്മാനും സഹോദരെൻറ പാത പിന്തുടരുകയാണ്. അല്‍ ഐനിലെ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാബ്രി. ലോട്ഫി രണ്ടാം ക്ലാസിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.