മലയാളത്തിൽ ഇത് കമൻററികളുടെ കാലമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഷൈജു ദാമോദരനും സോണി ചെറുവത്തൂരും ജോപോൾ അഞ്ചേരിയുമെല്ലാം മലയാളം കമൻററി പറഞ്ഞ് തകർക്കുന്നത് കേട്ട് ആവേശം കൊള്ളുകയാണ് കേരളം. അപ്പോഴും ഇംഗ്ലീഷ് കമൻററി നമുക്ക് അന്യമായിരുന്നു. ഇവിടേക്കാണ് കെ.ആർ. നായരുടെ വരവ്. അബൂദബിയിൽ നടക്കുന്ന സിംബാബ്വെ- അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിെൻറ കമൻററി ബോക്സിൽ നിന്ന് ഉയർന്നു കേൾക്കുന്നത് ഈ മലയാളിയുടെ ശബ്ദമാണ്. ഒരുപക്ഷെ, ആദ്യമായിട്ടായിരിക്കാം ഒരു മലയാളി അന്താരാഷ്ട്ര ക്രിക്കറ്റിെൻറ ഇംഗ്ലീഷ് കമൻററിബോക്സിലേക്കെത്തുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സംപേക്ഷണം ചെയ്യുന്ന ക്രിക്ക് ലൈഫിെൻറ പ്ലാറ്റ്ഫോമിലാണ് നായർ സാറിെൻറ കമൻററി തകർത്തടിക്കുന്നത്.
ക്രിക്കറ്റിനകത്തും പുറത്തും ഒരുപിടി റെക്കോഡുകൾക്കുടമയാണ് മാധ്യമപ്രവർത്തകൻ കൂടിയായ നായർ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാത്രം 200ഓളം മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം ഏകദിന മത്സരങ്ങൾ നടന്ന വേദി ഷാർജയാണ്. അതുകൊണ്ട് തന്നെ, ഒരേ വേദിയിൽ ഏറ്റവും കൂടുതൽ മത്സരം റിപ്പോർട്ട് ചെയ്തതിെൻറ ക്രെഡിറ്റും നായർസാബിനായിരിക്കും. 1980 മുതൽ ക്രിക്കറ്റ് റിപ്പോർട്ടിങിലുണ്ട്. ഏകദിനത്തിലും ട്വൻറിയിലുമായി 12 ലോകകപ്പ് റിപ്പോർട്ട് ചെയ്തു. ബ്രയാൻ ലാറയുടെയും സച്ചിൻ ടെണ്ടുൽകറുടെയും മാസ്റ്റർ ബ്ലാസ്റ്റുകൾ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള അംഗീകൃത അമ്പയറായ നായർ ബോംബെയിൽ നിരവധി മത്സരങ്ങളിൽ അമ്പയറായും അവതിരിച്ചിരുന്നു. പിന്നീടാണ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ആദ്യമായാണ് വിഷ്വൽ മീഡിയക്ക് വേണ്ടി കമൻറേറ്റുടെ വേഷം അണിയുന്നത്.
കമൻററി എന്നത് ചെറുപ്പം മുതൽ മനസിൽ കൂട്ടിയ ആഗ്രഹമായിരുന്നു. കളിക്കുേമ്പാൾ മനസിനുള്ളിൽ സാങ്കൽപികമായി കമൻററി പറയാറുണ്ടായിരുന്നെന്നും ടെസ്റ്റ് മത്സരത്തിൽ കമൻററി പറയാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റേഡിയോയിൽ കമൻറേറ്ററായിട്ടുണ്ട്. ക്രിക്കറ്റിെൻറ ബൈബ്ൾ എന്നറിയപ്പെടുന്ന 'വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാകിൽ' ലേഖനം എഴുതാൻ കഴിഞ്ഞത് ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നു. ഐ.സി.സിയുടെ മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അവാർഡ് പാനലിലും ഇടംനേടി. ൈക്ലവ് ലോയ്ഡ് ചെയർമാനായ സമിതിയിൽ അസോസിയേറ്റ് രാജ്യങ്ങളുടെ പ്രതിനിധിയായാണ് നായർ സാബ് ഇടംപിടിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം അക്തർ അലി ഖാൻ, സിംബാബ്െവ അണ്ടർ 19 താരം ടിനോ, ബി.ബി.സിയുടെ ദേവേന്ദർ എന്നിവർക്കൊപ്പമാണ് നായരുടെ കമൻററി അരങ്ങേറ്റം. 26 വർഷം ഗൾഫ് ന്യുസിെൻറ സ്പോർട്സ് കറസ്പോണ്ടൻറായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ കെ.ആർ. നായർ ഇപ്പോൾ മുംബൈയിലും ദുബൈയിലുമായാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.