കണ്ടുപഠിക്കാം പ്രണവിനെ

 സ്വപ്​നങ്ങൾ ചിറകുമുളച്ച്​ പറക്കാൻ തുടങ്ങിയാൽ പരിമിതികൾഅപ്രസക്​തമാകും. ദൃഢനിശ്​ചയം കൈമുതലാക്കി പറന്നുയർന്ന ​ആലത്തൂരിലെ ​പ്രണവി​െൻറ ജീവിതം പ്രതിസന്ധികളിൽ തളരുന്നവർക്ക്​ നല്ലൊരു പാഠമാണ്​.ശരവേഗത്തിൽ പായാനും ആകാശത്തോളം വളരാനും പ്രണവിന്​ ശക്​തിപകർന്നത്​ മനക്കരുത്ത്​ ഒന്നു മാത്രം. ലക്ഷ്യം നേടാനുള്ള ദൃഢനിശ്​ചയവും നിരന്തരമായ പരിശ്രമവും അതിസാഹസികതയുമാണ്​ പിന്നിട്ട വഴികളിൽ ഇൗ 21കാരൻ നേടിയെടുത്ത വിജയങ്ങളുടെയെല്ലാം നിദാനം. പ്രണവ്​ എന്ന മൂന്നക്ഷരം​ ഇന്ന്​ ആത്​മവിശ്വാസത്തി​െൻറ പ്രതീകമാണ്. വളരുന്ന തലമുറക്ക്​ ആവേശമാണ്​ ജന്മന ഇരു കൈകളുമില്ലാത്ത ഇൗ യുവാവ്​. ആശയറ്റ മനസുകൾക്ക്​ പ്രചോദനവും പ്രതീക്ഷയും പകരുകയും ജീവിതത്തിലേക്ക്​ തിരിച്ചുനടത്തുകയുമാണ്​ ഇൗ ചെറുപ്പക്കാരൻ. സകലകലാവല്ലഭവൻ എന്ന്​ ഇൗ യുവാവിനെ വിശേഷിപ്പിച്ചാൽ അത്​ ഒട്ടും അതി​ശയോക്​തിയാവില്ല. ഇളംപ്രായത്തിൽ കാലുകൊണ്ട്​ വർണ്ണചിത്രങ്ങൾ വരച്ചുതുടങ്ങിയ പ്രണവ്,​ പാട്ടുപാടിയും ഒാട്ടമത്സരത്തിൽ ഒന്നാമനായും നാട്ടിൽ താരമായി വളരുകയായിരുന്നു. ഇരുകൈളുമില്ലാതിരുന്നിട്ടും കിലോമീറ്ററുകളോളം സൈക്കിൾ സവാരി നടത്തുകയും പരിസ്ഥിതി സ​േന്ദശ പ്രചാരകനായും ​മികച്ച മോട്ടിവേറ്ററായും മലയാളിയുടെ ഹൃദയത്തിൽ അതിവേഗം ഇടംപിടിച്ച പ്രണവിന്​ സ്വന്തമായി വെട്ടിതെളിയിച്ച വഴികളിൽ ഇനിയുമേറെ മുന്നേറാനുണ്ട്​​. പരിമിതികളുടെ ഇരുളുകളിൽ ഒതുങ്ങിപോകാതെ, മോഹചിറകിലേറി പുതിയ സ്വപ്​നങ്ങളിലേക്ക്​ പറക്കുന്ന ഇൗ യുവാവിൽനിന്നും സമൂഹത്തിന്​ ഏറെയുണ്ട്​ പഠിക്കാൻ. 


അതിശയം ഇൗ ജീവിതം

ആശാരിപണിക്കാരനായ ആലത്തൂർ കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ ബാലസുബ്രഹ്​മണ്യ​​നും വീട്ടമ്മയായ സ്വർണ്ണകുമാരിക്കും രണ്ട്​ ആൺ മക്കൾ​. പ്രവീണും പ്രണവും. ഇളയവനാണ്​ പ്രണവ്​. പാവപ്പെട്ട കുടുംബ പശ്​ചാത്തലം. സ്വന്തമായി വീടു​േപാലുമില്ല.ഇരുകൈളുമില്ലാതെയാണ്​ പ്രണവ്​ ജനിച്ചുവീണത്​. ഇരുതോളെല്ലിനോടും ചേർന്ന്​ നിൽക്കുന്ന കൈപാദവും വിരലുകളും. കുഞ്ഞി​െൻറ ദയനീയാവസ്ഥ കണ്ട്​ ബാലസുബ്രഹ്​ണ്യനും സ്വർണ്ണകുമാരിയും ഏറെ ദു:ഖിച്ചു. തങ്ങളുടെ കാലശേഷം മക​െൻറ ഭാവ​ിയോർത്തായിരുന്നു അച്​ഛ​േൻറയും അമ്മയുടേയും വേവലാതി. പ്രാർഥനയും കണ്ണീരുമായി കടന്നുപോയത്​ വർഷങ്ങൾ. സ്വർണ്ണകുമാരി മകനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. ഇരു കൈകളുമില്ലാതെ, മകൻ വളർന്നു​ വരു​േ​മ്പാൾ ഇരുവരുടേയും ആധികൾക്ക്​ കനംവെച്ചതേയുള്ളു. ഇതിനിടയിൽ കുഞ്ഞുപ്രണവ്​ കൈക്ക്​ പകരം കാലുകൾകൊണ്ട്​ പലതും ചെയ്യാൻ തുടങ്ങി.

ജ്യേഷ്​ഠൻ പ്രവീൺ നന്നായി ചിത്രം വരയ്​ക്കുമായിരുന്നു. ഇതുകണ്ട്​ പേന കാൽവിരലുകളിൽ ഉറപ്പിച്ച്​ പ്രണവും ചിത്രങ്ങൾ വരച്ചുതുടങ്ങി. ​കഥാപുസ്​തകങ്ങളിലെ ചിത്രങ്ങ​​ൾ കടലാസുകളിൽ പ്രണവ്​ വരച്ചുനിറച്ചുകൊണ്ടിരുന്നു. മക​​െൻറ വിധിയോർത്ത്​ നെഞ്ചുരുകു​േമ്പാഴും കാലുകൾകൊണ്ട്​ അവൻ വരച്ച ചിത്രങ്ങൾ കണ്ട്​ ബാലസുബ്രഹ്​മണ്യ​​നും സ്വർണ്ണകുമാരിയും സ​േന്താഷിച്ചു, സമാധാനിച്ചു. അപ്പോഴും മകനെ എങ്ങ​െന സ്​കൂളിലയക്കുമെന്നായിരുന്നു ആശങ്ക. പ്രവീൺ സ്​കൂളിൽ പോയി വരുന്നതുകണ്ടപ്പോൾ തനിക്കും സ്​കൂളിൽ പോകണമെന്നായി പ്രണവ്​. അങ്ങനെ മനസില്ലാ മനസോടെ പ്രണവിനേയും സ്​കൂളിൽ ചേർത്തു. മകനെ സ്​കൂളിലാക്കി പോരാൻ സ്വർണ്ണകുമാരിക്ക്​ മനസ്​ വന്നില്ല. അവനെ ബെഞ്ചിലിരുത്തി അമ്മ ക്ലാസ്​ മുറിക്ക്​ പുറത്തിരിക്കും. സ്​കൂൾ വിടുന്നതുവരെ ഒരേയിരിപ്പ്​. ആദ്യരണ്ട്​ വർഷം ഇൗ പതിവ്​ തുടർന്നു.

കാട്ടുശ്ശേരി ജി.എൽ.പി സ്​കൂളി​െല റിസോഴ്​സ്​ അധ്യാപിക ജയടീച്ചറുടെ വാക്കുകളാണ്​ മാതാപിതാക്കളെ മാറ്റിചിന്തിപ്പിച്ചത്​. 'നിങ്ങൾ ഇങ്ങനെ അവ​െൻറ കൂടെ നിന്നാൽ ജീവിതകാലം മുഴുവൻ കൂടെ നിൽക്കേണ്ടിവരും. അവ​െൻറ കാര്യങ്ങൾ അവൻ സ്വയംചെയ്യ​​െട്ട' ഇതായിരുന്നു ജയടീച്ചറുടെ ഉപദേശം. അതിനുശേഷം അവർ കുറേ​െശ്ശ വിട്ടുനിൽക്കാൻ തുടങ്ങി. അങ്ങനെ പ്രണവ്​ തന്നെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്​തുതുടങ്ങി. കാലുകൊണ്ട്​ അക്ഷരങ്ങൾ കൂട്ടി എഴുതിത്തുടങ്ങി. കൂടുതൽ വർണ്ണ ചിത്രങ്ങൾ വരച്ചു. കളിയും പഠനവുമായി പ്രണവ്​ സ്​കൂളിലെ കുട്ടികളിൽ ഒരുവനായി മാറി. എല്ലാ അധ്യാപകരുടേയും സഹായം പ്രണവിന്​ കൈതാങ്ങാ​യെങ്കിലും പ്രധാനാധ്യാപക അസിതാമ ടീച്ചറും ഒന്നാംക്ലാസിലെ അധ്യാപിക അഞ്​ജലി ടീ​ച്ച​റും നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന്​ ബാലസുബ്രഹ്​മണ്യൻ ഒാർക്കുന്നു.


പാട്ടും വരയും

മനക്കരുത്തിനാൽ എല്ലാ തടസവും മറികടക്കാമെന്ന്​ പ്രണവ്​ പഠിച്ചത്​ സ്​കൂളി​ൽ ചേർന്ന ആദ്യവർഷങ്ങളിൽ തന്നെയാണ്​. മക​െൻറ ജിജ്​ഞാസയും ഉത്സാഹവും കണ്ട്​ അച്​ഛനും അമ്മയും ആനന്ദാശ്രു പൊഴിച്ചു. അധ്യാപകർ പ്രശംസ ചൊരിഞ്ഞു. വീട്ടിൽനിന്നുംകുറച്ചുദൂരെയുള്ള പുതിയങ്കം ജി.യു.പി.എസിൽ അഞ്ചാം ക്ലാസിൽ ചേർന്നതോടെ പ്രണവ്​ മുന്നോട്ടുള്ള പുതിയ വഴികൾ പരതിത്തുടങ്ങി. ചിത്ര രചനയും സംഗീതവും ശാസ്​ത്രീയമായി പഠിക്കാൻ വഴി തേടി. റിസോഴ്​സ്​ അധ്യാപകരായ വിനോദ് ​കൃഷ്​ണനും ഷീൻ ചന്ദ്രനുമാണ്​ പ്രണവിന്​ തുണയായത്​. സ്​കൂളിന്​ തൊട്ടടുത്ത്​തന്നെ സൗജന്യമായി പാട്ടും വരയും പഠിപ്പിക്കാൻ സൗകര്യ​െമാരുക്കി. മനോജ്​ മാസ്​റ്ററായിരുന്നു സംഗീത പഠനത്തിൽ ഗുരു. കർണ്ണാടക സംഗീതത്തി​െൻറ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയ പ്രണവ്​ അധികം വൈകാതെ, ​കിട്ടുന്ന വേദികളിലെല്ലാം പാടാൻ തുടങ്ങി. 

പോൾ വർഗീസ്​ സാറി​ന്​ കീഴിൽ ചിത്രം വര ശാസ്​ത്രീയമായി അഭ്യസിച്ചു.കാലിൽ ബ്രഷ്​ പിടിച്ച്​ ജലചായവും അക്രലിക്​ പെയിൻറിങും ചെയ്​തുതുടങ്ങി. പ്രകൃതിയുടെ ​മനോഹര ദൃശ്യങ്ങൾ പ്രണവി​െൻറ കാൽവിരലുകളാൽ വർണ്ണങ്ങളായി പിറന്നു.പാട്ട്​ പാടിയും ചിത്രം വരച്ചും പ്രണവ്​ സമ്മാനങ്ങൾ വാരിക്കൂട്ടി. പ്രണവി​െൻറ കഴിവുകൾ നാട്​ അറിയാൻ തുടങ്ങി. കർണ്ണാടിക്​ പഠിച്ചുതുടങ്ങുന്നതിനിടയിൽ മനോജ്​ മാസ്​റ്റർ കു​ൈവത്തിലേക്ക്​ പോയി. ഇതോടെ സംഗീത പഠനം പാതിവഴിക്ക്​ നിലച്ചു.

സൈക്കിളിൽ കയറി അഭ്യാസം

ജ്യേഷ്​ഠൻ ​ൈസക്കിൾ ചവിട്ടുന്നത്​ കണ്ടപ്പോൾ പ്രണവിനും​ മോഹം. കൈകളില്ലാത്ത പ്രണവിനെ എങ്ങനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കും. പ്രണവി​െന പിന്തിരിപ്പികാൻ അച്​ഛനും അമ്മയും പലകുറി ശ്രമിച്ചെങ്കിലും അവൻ വഴങ്ങിയില്ല. അങ്ങനെ മനസില്ലാമനസോടെ സൈക്കിളിൽ കയറ്റിയിരുത്തി. ദിവസങ്ങൾ നീണ്ട ​പരിശ്രമം, പലവട്ടം വീണു. ഒരു തവണ വീഴ്​ചയിൽ വലിയ മുറിവുണ്ടായി. സ്​റ്റിച്ച്​ വേണ്ടിവന്നു. പ്രണവ്​ പിൻമാറിയില്ല. അവൻ,പതിയെ സൈക്കിൾ ചവിട്ടിതുടങ്ങി. അപ്പോഴും റോഡിലേക്ക്​ വിടാൻ പേടി. കൈകളില്ലാത്തതിനാൽ ബ്രേക്ക്​ എങ്ങനെ നിയ​ന്ത്രിക്കും. ബെല്ല്​ അടിക്കാനും കഴിയില്ല. പിന്നീട്​, റിസോഴ്​സ്​ അധ്യാപകൻ ഷീൻ ചന്ദ്രനോട്​ സൈക്കിൾ വേണമെന്ന ആവശ്യം പ്രണവ്​ മുന്നോട്ടുവെച്ചു. കൈകളില്ലാത്ത പ്രണവിന്​ സൈക്കിൾ നൽകിയാൽ ത​െൻറ ജോലി പോകുമെന്നായി അധ്യാപകൻ. എന്നാൽ, താൻ സൈക്കിൾ ചവിട്ടികാണിച്ചുതരാമെന്നായി പ്രണവ്​. സ്​കൂൾ​ ഗ്രൗണ്ടിൽ അനായാസം സൈക്കിൾ ചവിട്ടികാണിച്ചുകൊടുത്തതോടെ സാർ ഒാകെ പറഞ്ഞു. വൈകാതെ പ്രണവിന്​ ഷീൻ ച​ന്ദ്ര​െൻറ വക സൈക്കിൾ സമ്മാനമായി കിട്ടി. ഉടൻ, ​റിപ്പയറിങ്​ കടയിൽകൊണ്ടുപോയി താടികൊണ്ട്​ കൊണ്ട്​ ​നിയന്ത്രിക്കാവുന്നവിധം ബ്രേക്ക്​ ഫിറ്റ്​ ചെയ്​തു. ഇടങ്കാലുകൊണ്ട്​ അടിക്കാവുന്ന വിധം ബെല്ലും സ്ഥാപിച്ചു. പിന്നെ പ്രണവിന്​ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആലത്തൂർ സൈക്കിൾ ക്ലബിൻ അംഗത്വമെടുത്തു. സൈക്കിൾ റൈഡുകളിൽ പതിവ്​ സാന്നിധ്യമായി. എല്ലാവർഷവും അന്താരാഷ്​ട്ര സൈക്കിൾ ദിനത്തിൽ വീഴ്​മലയിലേക്കടക്കം സാഹസികമായി സൈക്കിൾ ചവിട്ടി ജനമനസുകളിൽ ഇടംപിടിച്ചു.


ട്രാക്കിലും ഒരുകൈ

ട്രാക്കിലേക്കുള്ള പ്രണവി​െൻറ കടന്ന്​ വരവ്​ അപ്രതീക്ഷിതമായിരുന്നു.വണ്ടിത്താവളത്തെ ഉഷ ടീച്ചറുടെ ഉപദേശമാണ്​ വഴിത്തിരിവായത്​. നീ ചിത്രരചനയിലും പാട്ടിലുംമാ​ത്രം ശ്രദ്ധിച്ചാൽ പോര, ഒാട്ടത്തിനും കൂടണം-ഇതായിരുന്നു പ്രണവിന്​ ആലത്തൂർ എ.എസ്​.എം.എം.എച്ച്​.എസ്​.എസിലെ കായികാധ്യാപക ഉഷ ടീച്ചർ നൽകിയ ഉപദേശം.പ്രണവിന്​ മെഡൽ നേടാൻ കഴിയുമെന്ന്​ ടീച്ചർക്ക്​ വിശ്വാസം ഉണ്ടായിരുന്നു. 50 മീറ്റർ ഒാട്ടത്തിനാണ്​ ആദ്യം ​േചർത്തത്​. വിസിൽ അടിച്ചതും കണ്ണുംപൂട്ടി ഒറ്റ ഒാട്ടം, ഫസ്​റ്റ്​ അടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 100, 200, 400 മീറ്ററുകളിലും ഒന്നാമൻ. ഭിന്നശേഷി കുട്ടികൾക്കുള്ള സംസ്ഥാന പാരാലിമ്പിക്​സിൽ രണ്ട്​ തവണ 200 മീറ്ററിൽ സ്വർണ്ണ​മെഡൽ. സംസ്ഥാന മീറ്റിലെ​ മെഡൽ നേട്ടത്തിലൂടെ ദേശീയ മീറ്റിനുള്ള കേരള ടീമി​ൽ ഇടംനേടി. ചണ്ഡീഗഡിൽ നടന്ന ​നാഷണൽ പാരാലിമ്പിക്സിൽ മെഡൽ നേട്ടം കുറിക്കാനായില്ലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്​ചവെച്ചു.

ഒാട്ടമത്സരങ്ങൾക്കുള്ള പരിശീലനത്തിനിടയിലും ഇഷ്​ട വിനോദമായ ക്രിക്കറ്റിനോടുള്ള കമ്പം കൈവിട്ടില്ല. ഒഴിവു വേളകളിൽ ​ഗ്രൗണ്ടിൽ സഹപാഠികളോടൊപ്പം ക്രിക്കറ്റ്​ കളിയിൽ മുഴുകി.കാലിൽ ബാറ്റ്​ പിടിച്ച്​ വീശി ഫോറും സിക്​സറും പറത്താൻ തുടങ്ങി. തോ​ളിനോട്​ ചേർന്നുള്ള കൈവിരലുകളിൽ ബോൾ പിടിച്ച്​ എറിഞ്ഞു. ത​െൻറ ബോളിങി​െൻറ ശക്​തിയിൽ പലരുടേയും മിഡിൽ സ്​റ്റമ്പ്​ തെറിച്ചിട്ടുണ്ടെന്ന്​ പ്രണവ്​. വീട്ടിലെത്തിയാൽ ജ്യേഷ്​ഠൻ പ്രവീണിനൊപ്പമാണ്​ ക്രിക്കറ്റ്​ കളി. കലാകായിക രംഗത്ത്​ മുന്നേറു​േമ്പാഴും പഠനത്തിനും പ്രണവ്​ മോശമായില്ല. പാഠഭാഗങ്ങൾ അന്നാന്ന്​ പഠിക്കും. പത്താംക്ലാസ്​ പരീക്ഷ പ്രണവ്​ കാലുകൊണ്ടാണ്​ എഴുതിയത്​. കൈകൾ ഇല്ലാത്തവർക്ക്​ സ്​ക്രൈബി​െന വെച്ച്​ എഴുതാൻ അനുവാദമുണ്ട്​. എന്നാൽ, പ്രണവ്​ അത് വേണ്ടെന്നു വെക്കുകയായിരുന്നു.

പരിസ്ഥിതി സ​ന്ദേശവാഹകനായി

പ്ലസ്​ടുവും കഴിഞ്ഞ്​ ചിറ്റൂർ ഗവ. കോളജിൽ ബികോമിന്​ ചേർന്നതോടെ പ്രണവി​െൻറ ബന്ധങ്ങൾ കൂടുതൽ വിശാലമായി. സോഷ്യൽ മീഡിയ വഴിയും വിപുലമായ സൗഹൃദങ്ങൾഉണ്ടായി. മോട്ടിവേഷൻ പ്രേ​ാഗ്രാമുകളിൽ സ്ഥിരം ക്ഷണിതാവായി. ഇതിനോടകം നൂറുകണക്കിന്​ ചിത്രങ്ങൾ പ്രണവ്​ വരച്ചിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി ചിത്ര പ്രദർശനം നടത്തുന്നത്​ ചിറ്റൂർ ഗവ. കോളജിൽ കൊമേഴ്​സ്​ വിഭാഗം സംഘടിപ്പിച്ച സംരംഭകത്വ മേളയോട്​ അനുബന്ധിച്ചാണ്​. പ്രണവ്​ ആർട്ട്​ ഗ്യാലറി എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശനത്തിൽ ​അക്രിലിക്കിലും മറ്റുംചെയ്​ത നിരവധി പെയിൻറിങ്ങുകളാണ്​ പ്രദർശിപ്പിക്കപ്പെട്ടത്​. പ്രളയത്തിൽ സർവ്വസ്വവും നഷ്​ടമായവർക്ക്​ കൈതാങ്ങ്​ എന്ന നിലക്കായിരുന്നു പ്രദർശനം. ചിത്രങ്ങൾ വിറ്റുകിട്ടിയ പണം പൂർണ്ണമായും നൽകിയത്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി​േലക്ക്​. ​മന്ത്രി എ.കെ. ബാലനാണ്​ തുക ഏറ്റുവാങ്ങിയത്​. കോളജിൽ എൻ.സി.സിയിൽ ചേരാനായിരുന്നു. പ്രണവിന്​ മോഹം. ശാരീരിക പരിമിതികൾ തടസ്സമായപ്പോൾ എൻ.എസ്​.എസ്​ വളണ്ടിയറായി

സേവനത്തിനിറങ്ങി. ലോക പരിസ്ഥിതി ദിനത്തിൽ പുഴയോരത്ത്​ നൂറുകണക്കിന്​ വൃക്ഷത്തെകളാണ്​ പ്രണവും സഹപാഠികളും ചേർന്ന്​ നട്ടുപിടിച്ചത്​. ചിറ്റൂർ തുഞ്ചൻ മഠത്തിൽനിന്നും കൊല്ല​േങ്കാട്​ ഗായത്രിപ്പുഴവരെ 25 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയായിരുന്നു ഇൗ കാമ്പയിൻ. എൻ.എസ്​.എസ്​ നേതൃത്വത്തിൽ 1000 കരിമ്പനകൾ വെച്ചുപിടിക്കുന്ന യജ്​ഞത്തി​െൻറ മുന്നണിയിലും പ്രണവ്​ ഉണ്ടായിരുന്നു. പാലക്കാടൻ ഗ്രാമകാഴ്​ചയായ കരിമ്പനകൾ നട്ടുവളർത്തുക ലക്ഷ്യവുമായിട്ടായിരുന്നു യജ്​ഞം. വിനോദസഞ്ചാര വകുപ്പ്​ ടിപ്പു കോട്ട മുതൽ മലമ്പുഴ കവ വരെയും തിരിച്ചും നടത്തിയ 50 കി.മി സൈക്കിൾ റൈഡിൽ പങ്കാളിയായി പ്രണവ്​ റെക്കോഡിട്ടു. പ്ലാസ്​റ്റിക്​ നിർമ്മാർജ്ജന യജ്​ഞത്തി​െൻറ ഭാഗമായിട്ടായിരുന്നു ഇൗ പരിപാടി. ഇതി​​െൻറ തുടർച്ചയെന്നോണം​ കോഴിക്കോട്​ ജില്ലയിലേക്കും ക്ഷണം ലഭിച്ചു. കോ​ഴിക്കോ​െട്ട സൈക്കിൾ റൈഡർമാരുടെ സംഘടനയായ കാലിക്കറ്റ്​ സൈക്കിൾ ബ്രിഗേഡ്​ സംഘടിപ്പിച്ച സൈക്കിൾ റൈഡിൽ പ​​െങ്കടുത്ത പ്രണവിനെ കോഴിക്കോട്​ ജില്ലയുടെ സൈക്കിൾ അമ്പാസഡറായി പ്രഖ്യാപിച്ചു.

ഇതിനിടയിൽ,ചാനൽ റിയാലിറ്റി ഷോകളിൽ പാട്ടു പാടിയും ചിത്രം വരച്ചും നൃത്തംചെയ്​തും മിന്നും പ്രകടനം. പ്രണവ്​ കേരളം മുഴുവൻ അറിയപ്പെടാൻ തുടങ്ങി. കൽപ്പറ്റ പി.കെ. ഗോപാലൻ കർമ്മ ശ്രേഷ്​ഠ പുരസ്​കാരമടക്കം നിരവധി അവാർഡുകൾ തേടിയെത്തി. വിവിധ ജില്ലകളിൽ നിരവധി മോട്ടിവേഷൻ പ്രോഗ്രാമുകളിലേക്ക്​ ക്ഷണം. കോളജ്​ ആർട്ട്​സ്​ ഡേകളിലും സ്​കൂൾ പ്രോഗ്രാമുകളിലും അതിഥി.സാന്ത്വന പരിചരണ വിഭാഗം പരിപാടികളിൽ പതിവു സാന്നിധ്യം. തിരക്കുകൾക്കിടയിലും പഠനവും ചിത്രം വരയും പാട്ടുമെല്ലാം ഒപ്പംകൊണ്ടു നടന്നു. 


പ്രണവ്​ കണ്ട പ്രമുഖർ

ക്രിക്കറ്റ്​ പ്രണവിന്​ ലഹരിയാണ്​. സചിൻ ടെണ്ടുൽക്കറാണ്​ റോൾമോഡൽ.മാസ്​റ്റർ ബ്ലാസ്​റ്ററോടുള്ള ആരാധന മൂത്താണ്​ താരത്തെ ഒന്നുകാണാൻ പ്രണവ്​ മോഹിച്ചത്​. അതിനായി സച്ചി​െൻറ പടം വരച്ച്​ അധികാരികളെ പലകുറി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എഫ്​.ബിയിൽ പ്രണവി​െൻറ സങ്കടക്കുറിപ്പ്​ കണ്ട ധന മന്ത്രി ഡോ.തോമസ്​ ​െഎസക്ക്​ സച്ചിനെ ​േഫാണിൽ വിളിച്ച്​ കാര്യം ഉണർത്തി. അങ്ങനെ, കഴിഞ്ഞ വർഷംആലപ്പുഴ നെഹ്​റു ട്രോഫി വള്ളംകള്ളിക്ക്​ മുഖ്യാഥിതിയായി എത്തിയ സച്ചിനെ കാണാൻ ​പ്രണവിന്​ അവസരം കൈവന്നു. പ്രണവ്​ വരച്ച പ്രോ​െട്ടയ്​റ്റ്​ സച്ചിൻ ടെണ്ടുൽക്കർ ഏറ്റുവാങ്ങി. കാൽവിരലുകൊണ്ട്​ വരച്ച ചിത്രം കണ്ട്​ സച്ചിൻ ആശ്​ചര്യപ്പെട്ടു. സെൽഫിക്ക്​ പോസ്​ ചെയ്​ത സച്ചിൻ പ്രണവിന്​ വിജയാശംസകൾ നേർന്നു. കുട്ടികാലംതൊട്ട്​ മനസിൽ ആരാധിച്ചു നടന്ന സച്ചിൻ തെണ്ടുൽക്കർ എന്ന അൽഭുത താരത്തെ നേരിൽ കാണാൻ കഴിയുമെന്ന്​ ഒരിക്കലും കരുതിയിരുന്നില്ല. മാസ്​റ്റർ ബ്ലാസ്​റ്ററോട്​ ചേർന്നുനിൽക്കാനും സെൽഫി എടുക്കാനും കഴിഞ്ഞത്​ ജീവിതത്തി​െൻറ അസുലഭ നിമിഷമായി പ്രണവ്​ കരുതുന്നു.

പ്രമുഖ തെന്നിന്ത്യൻ സിനിമ താരം അല്ലു അർജ്ജുനെ നേരിൽ കാണാൻ അവസരം ലഭിച്ചതും നെഹ്​റു ട്രോഫി വള്ളംകള്ളിക്ക്​. സൂപ്പർ സ്​റ്റാർ മോഹൻലാലിനെ കണ്ട്​​ പ്രോ​െട്ടയ്​റ്റ്​ സമ്മാനിക്കണമെന്നത്​ പ്രണവി​െൻറ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഇതിനായി ചിത്രം വരച്ച്​ പലവട്ടം ശ്രമം നടത്തിയെങ്കിലും അവസരം ഒത്തുവന്നില്ല. ഒടുവിൽ ഫാൻസ്​ അസോസിയേഷൻ വഴിയാണ്​ ചേർത്തലയിൽ ലാലിനെ കാണാൻ അവസരം കൈവന്നത്​. ഒടിയൻ സിനിമയിലെ ലാൽ കഥാപാത്രമായ ഒടിയൻ മാണിക്യ​െൻറ ചിത്രമാണ്​ മോഹൻലാലിന്​ പ്രണവ്​ സമ്മാനിച്ചത്​. ചിത്രംകണ്ട്​ അതിശയം പ്രകടിപ്പിച്ച മോഹൻലാൽ പ്രണവിനെ ആശിർവദിച്ചു.

റിയാലിറ്റി ഷോയിലൂടെ കിട്ടിയ വരുമാനംമുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ പ്രണവ്​ നൽകിയത്​. തിരുവനന്തപുരത്ത്​ മുഖ്യമന്ത്രിയെ ​ സന്ദർശിച്ചാണ്​ ചെക്ക്​ കൈമാറിയത്​. ഫേസ്​ബുക്കിലെ ഒഫീഷ്യൽ പേജിലൂടെ മുഖ്യമന്ത്രി പ്രണവി​െൻറ മാതൃക പ്രവർത്തനത്തെ പ്രകീർത്തിക്കുകയുണ്ടായി.സൂപ്പർ സ്​റ്റാർ രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ്​, തമിഴ്​ മാധ്യമങ്ങളോട്​ പ്രകടിപ്പിച്ചിരുന്നു. ഇത്​ അറിഞ്ഞ രജനീകാന്ത്​ പ്രണവി​നേയും കുടുംബത്തേയും ചെന്നൈ പോയസ്​ഗാർഡനിലെ വീട്ടിലേക്ക്​ ക്ഷണിച്ചു. യന്തിരൻ സിനിമയിലെ രജനിയുടെ ചിത്രമാണ്​ പ്രണവ്​ താരത്തിന്​ സമ്മാനിച്ചത്​. പ്രണവിനെ പൊന്നാട അണിയിച്ച തലൈവർ, വെള്ളിയിൽ പൊതിഞ്ഞ ഫലകം സമ്മാനിക്കുകയുണ്ടായി.

ലോക്ക്​ഡൗണിൽ പിറന്നത്​ കാർട്ടൂൺ ചി​​ത്രങ്ങൾ

തിരക്കുകളും യാത്രകളും കുറഞ്ഞ കോവിഡ് ​കാലത്തും പ്രണവ്​ വെറുതെയിരുന്നില്ല.കുട്ടികൾക്കുവേണ്ടിയുള്ള കാർട്ടൂൺ ചിത്രങ്ങളു​െട പണിപ്പുരയിലായിരുന്നു ലോക്ക്​ഡൗണി​െൻറ ആദ്യമാസങ്ങളിൽ. കോവിഡ്​ ബാധിതരെ സഹായിക്കാൻ വിപുലമായ ഒരു ചിത്രപ്രദർശനം മനസിലുണ്ട്​. 50 ഒാളം വ്യക്​തിത്വങ്ങൾക്ക്​ സ്​മാർട്ട്​ ഫോണിൽ ചിത്രം വരച്ച്​ അയച്ചുകൊടുത്തു.രാഹുൽ ഗാന്ധി, കമലഹാസൻ, സൂര്യ, കാർത്തിക്​ ഉൾപ്പെടെ നിരവധി ​പ്രമുഖരെ നേരിൽ കണ്ട്​ ​പ്രോ​െട്ടയ്​റ്റ്​ സമ്മാനിക്കണമെന്ന് മോഹമുണ്ട്​. ഇതിനായി അവരു​ടെയെല്ലാം ചിത്രങ്ങൾ ലോക്ക്​ ഡൗൺ കാലത്ത്​ പ്രണവ്​ വരച്ചു ഫ്രേയിം ചെയ്​തുവെച്ചിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ പ്രോഗ്രാമുകളൊന്നും ഇല്ലെങ്കിലും ഫേസ്​ബുക്ക്​ ലൈവുകളിലൂടെയും ഗൂഗിൾ, സൂംമീറ്റുകളിലൂടെയും പ്രണവ്​ സജീവമാണ്​. ബികോം പാസായ ശേഷം മുതലമട സ്​നേഹം ചാരിറ്റബിൾ ട്രസ്​റ്റിൽ പി.ആർ.ഒ ആയി ജോലി ലഭിച്ചത്​ ആശ്വാസമായി​. അതോടൊപ്പം ജ്യേഷ്​ഠൻ പ്രവീണിനൊപ്പം പി.എസ്​.സി പഠനവും കൂടെകൊണ്ടു​േപാകുന്നു.


അത്മഹർഷത്തിൽ അച്​ഛനും അമ്മയും

അച്​ഛൻ ബാലസുബ്രഹ്​മണ്യനും അമ്മ സ്വർണ്ണകുമാരിക്കും മകനെകുറിച്ച്​ അഭിമാനമേയുള്ളു. പ്രണവ്​ ഇങ്ങനെ ആകുമെന്ന്​ ഒരിക്കലും കരുതിയിരുന്നില്ലെന്ന്​ ബാലസുബ്രഹ്​മണ്യൻ പറയുന്നു. പ്രതീക്ഷിക്കാത്തതാണ്​ സംഭവിച്ചത്​. കൈകളില്ലാതെ ജനിച്ചപ്പോൾ എത്ര ദു:ഖി​േച്ചാ അതി​െൻറ എത്രയോ ഇരട്ടി സന്തോഷമാണ്​ ഞങ്ങൾക്ക്​ ഇപ്പോൾ -സ്വർണ്ണകുമാരി പറയുന്നു. ചെറുപ്രായത്തിൽ തന്നെ എന്തും ചെയ്യാനുള്ള ഒരു താൽപര്യം അവ​നിൽ ഞങ്ങൾ കണ്ടിരുന്നു. പ്രണവി​െൻറ ആഗ്രഹങ്ങൾക്ക്​ ഒപ്പംനിന്നു. ഒന്നി​േനാടും ഞങ്ങൾ  നോ പറഞ്ഞില്ല. ഉദാരതയും സ്​നേഹവുമാണ്​ അവ​െൻറ മനസ്​ നിറയേ​. അവന്​ കിട്ടിയ നാല്​ സൈക്കിളുകളിൽ മൂന്നും പാവപ്പെട്ട കുട്ടികൾക്ക്​ നൽകുകയാണ്​ ചെയ്​തത്​. അവാർഡ്​ തുകയിൽ ഏറിയ പങ്കും നൽകിയത്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​. സ്വന്തമായി തലചായ്​ക്കാൻ ഇടമി​ല്ലെന്ന സങ്കടം അപ്പോഴും ബാക്കിയായിരുന്നു.

രണ്ട്​ പതിറ്റാണ്ടിലധികമായി ഒറ്റമുറി വാടക വീട്ടിലാണ്​ കഴിയുന്നത്​. പ്രണവി​െൻറ പ്രതിഭക്ക്​ ആദരമായി മാധ്യമം അക്ഷര വീട്​ സമ്മാനിക്കുന്നുവെന്ന്​ അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട്​ കണ്ണുനിറഞ്ഞു.അപ്പോഴും ഒരു സെൻറ്​ സ്ഥലം സ്വന്തമായി ഇല്ലാത്തത്​ വേദനയായി. കൈവന്ന സൗഭാഗ്യം വഴിമാറിപോകുമോയെന്ന്​ ശങ്കിച്ചു. പ്രണവി​െൻറ ഗുരുനാഥൻ ബൂഫൈസൽ മാസ്​റ്ററുടെ സഹോദരനും സിവിൽ എഞ്ചിനീയറുമായ എസ്. ഉമ്മർ ഫാറൂഖാണ്​ തങ്ങൾക്ക്​ തുണയായത്​. അരങ്ങാട്ടുപറമ്പിൽ ഉമ്മർ ഫാറൂഖ്​ സൗജന്യമായി നൽകിയ സ്ഥലത്താണ്​ അക്ഷരവീട്​ ഉയർന്നത്​. വാടക വീടിൽനിന്നും മോചനമായിരിക്കുന്നു. മക​െൻറ കഴിവുകൾക്കുള്ള അംഗീകാരമായി അക്ഷര വീട്​ ലഭിച്ചതിലുള്ള ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്​.'മാധ്യമം' പത്രത്തോടുള്ള കടപ്പാട്​ വാക്കുകൾക്ക്​ അതീതമാണ്​. മകന്​ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്​. അക്ഷര വീടി​െൻറ തണലിൽ പ്രണവ്​ പുതിയ സ്വപ്​നങ്ങൾ നെയ്​തെടുക്കുകയാണ്​. ആശയറ്റ മനസുകൾക്ക്​ പ്രതീക്ഷയും പ്രചോദനവുമായി പ്രണവ്​ വളരു​​േമ്പാൾ അച്​ഛൻ ബാലസുബ്രഹ്​മണ്യനും അമ്മ സ്വർണ്ണകുമാരിയും കൺകുളിർക്കുകയാണ്​.

ജീവിതത്തിലെ കൈകൾ അച്ഛനും അമ്മയും

ജീവിതത്തിലെ രണ്ടു കൈകൾ ആണ് വലം കൈയായ അച്ഛനും ഇടം കൈയായ അമ്മയും. ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കാനുള്ളതാണ്, പ്രത്യേകിച്ചു നമ്മെ അവഗണിച്ചവർക്ക് മുന്നിൽ. രണ്ടല്ല രണ്ടു കോടി കൈകൾ ആണ് എനിക്ക്​ ഇന്നുള്ളത്. ആത്മവിശ്വാസം ആണ് മുന്നോട്ടു നയിക്കുന്നത്. ഓരോ വിജയങ്ങളിലും തോൽപ്പിക്കുന്നത് വൈകല്യത്തെയാണ്.ആത്​മവിശ്വാസം, ദൃഢനിച്​ഛയം, മനോധൈര്യം ഇവ ഉണ്ടെങ്കിൽ പ്രതിസന്ധികൾവഴിമാറും. കുറവുകളെയല്ല സ്വന്തം കഴിവുകളെയാണ് നോക്കികാണുന്നത്. മറ്റുള്ളവർക്ക് കൈത്താങ്ങ്​ ആവാൻ കൈകളല്ല, മനസ്സാണ് വേണ്ടത്. പ്രതിസന്ധികളിൽ തളരുന്നവരല്ല,അവയെ തരണം ചെയ്യുന്നവരാണ് വിജയി. രണ്ടു കൈയില്ലാതെ എങ്ങനെ സൈക്കിൾ ഓടിക്കും എന്ന് പറഞ്ഞവരുടെ മുന്നിലൂടെയാണ് ഇന്ന് തലയുയർത്തി സൈക്കിൾ ഓടിക്കുന്നത്​. കാലുകളെ കൈകളാക്കിയാണ് വിധിയെ മറികടക്കുന്നത്.


അക്ഷരവീടി​​െൻറ തണൽ

പരിമിതികളെ അതിജീവിച്ച് കലാകായിക രംഗത്ത്​ പ്രതിഭ ​തെളിയിച്ച പ്രണവിന്​ സ്നേഹാദരമായി അക്ഷര വീട് സമർപ്പിച്ചു. മലയാള അക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമ'വും, അഭിനേതാക്കളുടെ സംഘടനയായ അമ്മയും യുനിമണി, എൻ.എം.സി ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് വീട് നിർമ്മിച്ചത്. രമ്യ ഹരിദാസ് എം.പി പ്രണവിന്​ ആദരപത്രം കൈമാറി. അക്ഷര വീട് സമർപ്പണം നിർവഹിച്ചു. മലയാള അക്ഷരമാലയിലെ 'ഖ' അക്ഷരം നാമകരണം ചെയ്ത വീടാണ്​ പ്രണവിനും കുടുംബത്തിനും സമർപ്പിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.