ചെന്നൈ: ചെന്നൈ കോടമ്പാക്കത്തെ ‘ഇടം’ ആർട്ട് ആന്റ് കൾച്ചറൽ സെൻററിൽ നടന്ന ‘പ്രൈഡ് പലൂസ’ പരിപാടിയിൽ പ്രൌഡ് അലൈ പുരസ്കാരം മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്. ട്രാൻസ്ജെൻഡർ വിഷയത്തിൽ ഫോട്ടോഗ്രാഫിയിലൂടെയും ഡോക്യുമെന്ററികളിലൂടെയും സിനിമയിലൂടെയും ട്രാൻസ് സമൂഹത്തിന് വേണ്ടി നടത്തിയ ഇടപെടലുകൾക്കാണ് പുരസ്കാരം.
മദ്രാസ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സംവിധായിക ജെ.എസ്. നന്ദിനി, കവയത്രി സുകൃത റാണി എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. വിവിധ കാറ്റഗറികളിലായി സംവിധായകൻ മിഷ്കിൻ, നിവേദ, സായി, സാമുവൽ സന്തോഷ്, മറാക്ക, സാത്വിക് ശർമ്മിള, ജെസി അറോറ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ചലച്ചിത്ര നടി ഡോ. ഗായത്രി ചടങ്ങിൽ സംബന്ധിച്ചു. ലിവിങ് സ്മൈൽ വിദ്യ, ഏയ്ഞ്ചൽ ഗ്ലാഡി, പ്രിതിക യാഷ്നി, സഞ്ജീവി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ട്രാൻസ് ദമ്പതികളായ നേഹയുടെയും റിസ്വാൻ ഭാരതിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാനൽ ചർച്ച, നൃത്ത-സംഗീത പരിപാടികളും ചടങ്ങിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.