റാ​ഫി​യ ഷെ​റി​നും ഫ​വാ​സ്​ അ​ഹ്​​മ​ദും

കൂടൊരുക്കി അവർ കൂട്ടുകൂടി; അ​നാ​ഥ യു​വ​തി​ക്ക്​ വീ​ട്​ സ​മ്മാ​നം ന​ൽ​കി റാ​ഫി​യ-​ഫ​വാ​സ്​ വി​വാ​ഹം

കാ​ലം സ​ങ്ക​ട​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, ഒ​രു​പാ​ട്​ പ്ര​തീ​ക്ഷ​ക​ളു​ടേ​തു കൂ​ടി​യാ​ണെ​ന്ന്​ വീ​ണ്ടും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ്​ മ​ല​യാ​ളി യു​വ​ത.

ബ്രി​ട്ട​നി​ൽ പ​ഠ​ന​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്ന മ​ല​പ്പു​റം ആ​മ​യൂ​ർ സ്വ​ദേ​ശി റാ​ഫി​യ ഷെ​റി​ൻ ജ​ർ​മ​നി​യി​ലു​ള്ള പ്ര​തി​ശ്രു​ത വ​ര​ൻ വാ​ഴ​ക്കാ​ട്​ സ്വ​ദേ​ശി ഫ​വാ​സ്​ അ​ഹ്​​മ​ദി​നോ​ട്​ വി​വാ​ഹ സ​മ്മാ​ന​മാ​യി (മ​ഹ​ർ) ആ​വ​ശ്യ​പ്പെ​ട്ട​ത്​ ഒ​രു വീ​ടാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക്​ താ​മ​സി​ക്കു​വാ​ന​ല്ല, വീ​ടി​ല്ലാ​ത്ത ഒ​രു അ​നാ​ഥ പെ​ൺ​കു​ട്ടി​ക്ക്​ ത​ണ​ലൊ​രു​ക്കി ന​ൽ​ക​ണ​മെ​ന്ന്.

നൂ​റു​വ​ട്ടം സ​മ്മ​തം പ​റ​ഞ്ഞു ഫ​വാ​സ്. അ​ങ്ങി​നെ വി​വാ​ഹ​ത്ത​ലേ​ന്ന്​ റാ​ഫി​യ ജ​ർ​മ​നി​യി​ലേ​ക്ക്​ പ​റ​ന്നു. ഫ​വാ​സി​നൊ​പ്പം ചേ​ർ​ന്നു. സൂം ​പ്ലാ​റ്റ്​​ഫോം മു​ഖേ​നെ ന​ട​ന്ന വി​വാ​ഹ​ത്തി​ന്​ വീ​ട്ടു​കാ​രും ഉ​റ്റ ബ​ന്ധു​ക്ക​ളും ​പ്ര​മു​ഖ പ്ര​ചോ​ദ​ന പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ ഗ​ഫൂ​ർ ഉ​ൾ​പ്പെ​ടെ സു​ഹൃ​ത്തു​ക്ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ സാ​ക്ഷി​ക​ളാ​യി. ​

പാ​ഴ്​​ചെ​ല​വു​ക​ളും ആ​ർ​ഭാ​ട​ങ്ങ​ളും കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളും നി​റ​ഞ്ഞ ച​ട​ങ്ങാ​യി വി​വാ​ഹം ന​ട​ത്തു​ന്ന​തി​നോ​ട്​ ത​നി​ക്ക്​ മു​ൻ​പ്​ ത​ന്നെ അ​നി​ഷ്​​ട​മാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം മ​ന​സി​നി​ണ​ങ്ങി​യ രീ​തി​യി​ൽ ത​ന്നെ ഒ​രു​മി​ച്ചു ചേ​ർ​ത്തു​വെ​ന്നും റാ​ഫി​യ വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ൻ​പ്​ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ചു. ബ​ഷീ​ർ കു​ന്നു​മ്മ​ലി​െൻറ​യും ഹ​സീ​ന​യു​ടെ​യും മ​ക​ളാ​ണ്​ റാ​ഫി​യ. സി.​കെ. അ​ബൂ​ബ​ക്ക​റും ടി. ​റം​ല​യു​മാ​ണ്​ ഫ​വാ​സി​െൻറ മാ​താ​പി​താ​ക്ക​ൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.