ജീവിതത്തെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നഭൂമിയാണിന്ന് യു.എ.ഇ. ലോകത്തെ 200ലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ആഹ്ലാദപൂർവം താമസിക്കുന്ന നാട്. സുരക്ഷയിലും സൗകര്യങ്ങളിലും വികസനത്തിലും മുൻനിര രാജ്യങ്ങളെ പോലും വെല്ലുന്ന മുന്നേറ്റമാണത് കാഴ്ചവെക്കുന്നത്. തൊഴിൽ ചെയ്യാനും ബിസിനസിനും യോജിച്ച മണ്ണ്. ഇവിടെയെത്തുന്ന ഓരോ വ്യക്തിയുടെയും അഭിലാഷമാണ് ഇമാറാത്തിൽ ഒരു വീട് എന്നത്. അതിനാലാണ് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് അനുദിനം വളർന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം അതിവേഗം ഉണർന്ന റിയൽ എസ്റ്റേറ്റ് വിപണി കണ്ണഞ്ചിമ്മിപ്പിക്കുന്ന വളർച്ചയാണ് യു.എ.ഇയിൽ കൈവരിക്കുന്നത്. അതിസമ്പന്നർ മുതൽ സാധാരണക്കാർ വരെ ഇവിടെ വീട് സ്വന്തമാക്കാൻ മൽസരിക്കുകയാണ്. റിയൽ എസ്റ്റേറ്റിൽ വിശ്വസനീയമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ ധാരാളം കമ്പനികളും വ്യക്തികളും യു.എ.ഇയിലുണ്ട്. എന്നാൽ മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലത്തിനിടയിൽ ഇക്കാര്യത്തിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് 10എക്സ് പ്രേപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ. യു.എ.ഇയുടെ മണ്ണിൽ വളർന്ന് വിവിധ രംഗങ്ങളിലെ ബിസിനസ് പ്രവർത്തനങ്ങളിലൂടെയാണ് ഉപഭോക്താക്കൾക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായി തുടങ്ങിയത്.
നാലരപ്പതിറ്റാണ്ട് കാലത്തെ യു.എ.ഇയിലെ ജീവിതാനുഭവങ്ങളുടെ കരുത്തോടെയാണ് സുകേഷ് ഇന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വീകാര്യനായിത്തീർന്നത്. 28വർഷം ഇത്തിസലാത്തിൽ ജോലി ചെയ്ത പിതാവിനൊപ്പമുള്ള ജീവിതമാണ് യു.എ.ഇയുടെ സ്പന്ദനങ്ങൾ തൊട്ടറിയാൻ നിമിത്തമായത്. 1981മുതൽ യു.എ.ഇയിൽ ജീവിക്കുന്ന സുകേഷ് അബൂദബിയിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് നാട്ടിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിലായിരുന്നു ബിരുദം നേടിയത്. പഠന ശേഷം ബംഗളൂരിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. ലോകകോത്തര സാങ്കേതികവിദ്യ കമ്പനിയായ ഐ.ബി.എമ്മിലാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 2009മുതൽ യു.എ.ഇയിലെ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചു. സുദീർഘമായ അനുഭവങ്ങൾ രാജ്യത്തെ നിയമങ്ങളെ കുറിച്ചും ബിസിനസ് രംഗത്തെ കുറിച്ചും വ്യക്തമായ ധാരണക്ക് നിദാനമായി. യു.എ.ഇയിലെ ഏത് എമിറേറ്റിലെയും കാര്യങ്ങളെ കുറിച്ചും നല്ലപോലെ അറിയാം. അതോടൊപ്പം അറബി ഭാഷ അത്യാവശ്യം ഉപയോഗിക്കാൻ ശീലിച്ചതിനാൽ ആശയവിനിമയത്തിന് വളരെ എളുപ്പവുമാണ്.
ബിസിനസിന്റെ ആദ്യ കാലങ്ങളിൽ തന്നെ യു.എ.ഇയിലെ പ്രധാനപ്പെട്ട പല പ്രമുഖരുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തനമാരംഭിച്ച കാലം മുതൽ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ സംവിധാനമായ എസ്.എ.പിയാണ്. യു.എ.ഇയിലെ വലിയ പല കമ്പനികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് ഇവരുടെ സോഫ്റ്റ്വെയറാണ്. ദീവ, അഡ്നോക്, ലുലു ഗ്രൂപ്പ്, നെസ്റ്റോ എന്നിവയെല്ലാം ഉപയോഗിക്കുന്നത് ഇതാണ്. സോഫ്റ്റ്വെയർ രംഗത്തെ ഇടപെടലുകൾ വ്യത്യസ്ത മേഖലകളിലുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിന് സുകേഷിനെ സഹായിച്ചു. ഈ അവസരത്തിലാണ് അടുത്തതായി ബിസിനസിന്റെ പുതിയ മേഖലയിലേക്ക് പ്രവേശിക്കണമെന്ന ആലോചനയുണ്ടാകുന്നത്. റിയൽ എസ്റ്റേറ്റും ട്രാവൽ ആൻഡ് ടൂറിസവുമായിരുന്നു മുന്നിലുണ്ടായിരുന്നത്. ആലോചനകൾക്ക് ശേഷം കൂടുതൽ എളുപ്പമുള്ള മേഖലയെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തിൽ 10എക്സ് സോഫ്റ്റ്വെയർ ഫൗണ്ടേഷൻ എന്ന കമ്പനിയിലൂടെയാണ് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. 10എക്സ് പ്രോപ്പർട്ടീസ്, 10എക്സ് സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ്-വീഡിയോ പ്രൊഡക്ഷൻ എന്നിങ്ങനെ പിന്നീട് വികസിക്കുകയായിരുന്നു. വൈറ്റ് എലഫന്റ് എന്ന ഗ്രൂപ്പിന് കീഴിൽ മൂന്നു വിഭാഗങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. ഉപഭോക്താവിന് 10ഇരട്ടി വളരാൻ സാഹചര്യമൊരുക്കുക എന്ന കാഴ്ചപ്പാടിലാണ് 10എക്സ് എന്ന നാമകരണത്തിന് കാരണമായത്. കഴിഞ്ഞ കാലങ്ങളിൽ അക്ഷരംപ്രതി പലപ്പോഴും ഇക്കാര്യത്തിൽ ഉപഭോക്താവിന് വലിയ വളർച്ച വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് സുകേഷ് അഭിമാനത്തോടെ പറയുന്നു.
2013ലാണ് ആദ്യമായി ഒരു റിയൽ എസ്റ്റേറ്റ് കരാർ ചെയ്യുന്നത്. അന്ന് കമ്പനിക്ക് തുടക്കമിട്ടിരുന്നില്ല. അന്നുമുതൽ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനായി യോജിച്ച ഒരു സമയം തേടുകയായിരുന്നു. അതിനിടെയാണ് കോവിഡ് എല്ലാ മേഖലയെയും സ്തംഭിപ്പിച്ച് കടന്നുവന്നത്. കോവിഡിന് ശേഷം എല്ലാവരും സീറോയിലായിരുന്നു. അപ്പോൾ ഒരു തുടക്കത്തിന് യോജിച്ച സമയമാണെന്ന് തോന്നി. അങ്ങനെയാണ് 10എക്സ് പ്രോപ്പർട്ടീസ് എന്ന കമ്പനിക്ക് തുടക്കമിടുന്നത് -അദ്ദേഹം വിശദീകരിച്ചു.
ഇന്ന് ഏത് എമിറേറ്റിലെയും ഏത് നിർമാതാക്കളുടെയും പദ്ധതികൾ ഉപഭോക്താവിന് നൽകാൻ 10എക്സിന് സാധിക്കും. റിയൽ എസ്റ്റേറ്റിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചാലഞ്ച് കൃത്യമായി എവിടെനിന്ന് വാങ്ങണമെന്ന് അറിയാത്തതാണ്. ബജറ്റിന് അനുസരിച്ചുള്ള വസ്തു ചിലപ്പോൾ കിട്ടാനുണ്ടാകില്ല. ഈ സാഹചര്യങ്ങളിൽ അവരെ സഹായിക്കാൻ സാധിക്കുക എന്നതാണ് 10എക്സ് ലക്ഷ്യമിടുന്നത്.
റിയൽ എസ്റ്റേറ്റിൽ സജീവമാകാനുള്ള കാരണം കൃത്യമായി സുകേഷ് പറഞ്ഞുവെക്കുന്നുണ്ട്. അതിങ്ങനെയാണ്: ഇവിടെ ജീവിക്കുന്ന എല്ലാവർക്കും താസമസ്ഥലം ആവശ്യമാണ്. ബിസിനസ് ചെയ്യാൻ ഒരു ഓഫീസും വേണം. എന്നാൽ നമ്മുടെ ചുറ്റുപാട് ഇക്കാര്യത്തിൽ കൃത്യമായ ഉപദേശം നൽകാനും ശരിയായ വഴിയിലേക്ക് നയിക്കാനും യോജിച്ച ആളുകളില്ലാത്ത സാഹചര്യവുമുണ്ട്. വിശ്വസ്തരായ ആളുകളുടെ കുറവുണ്ടായിരുന്നു. ധാരാളം ആളുകൾ ഈ മേഖലയിലുണ്ടെങ്കിൽ പോലും ഞാൻ പോലും വീട് അന്വേഷിക്കുന്ന സമയത്ത് പൂർണമായും ബോധ്യപ്പെടുത്തുന്ന രീതിയിൽ ഇടപെടുന്ന ആളുകളെ കാണാൻ പറ്റിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഈ മേഖലയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നത്. ഈ നാട്ടിൽ പഠിച്ചുവളർന്ന ആളായതിനാൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ എനിക്ക് സാധിച്ചിരുന്നു. അത് ബോധ്യപ്പെടാൻ ഉപഭോക്താക്കൾക്കും പ്രയാസമുണ്ടായിരുന്നില്ല. ബിസിനസിന്റെ തുടക്കത്തിൽ ആളുകളോട് വീട് വാങ്ങുന്നതാണ് ഗുണമെന്ന് ബോധ്യപ്പെടുത്താൻ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്.
ഒരു സാധാരണക്കാരനെ സംബന്ധിച്ച് വാടക കൊടുക്കുന്നതിനേക്കാൾ ഗുണകരം ഒരു വീട് സ്വന്തമാക്കുന്നതാണ്. കാരണം വാടകയേക്കൾ കുറഞ്ഞ തുകയേ ഒരു വീട് സ്വന്തമാക്കാൻ വരുന്നുള്ളൂ. 5.80ലക്ഷം ദിർഹമിന് വൺ ബെഡ്റൂം അപാർട്മെന്റ് വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കും. മാസത്തിൽ 2,500ദിർഹം വാടക കൊടുക്കുന്നതിനേക്കാൾ ഇത് വാങ്ങുന്നതായിരിക്കും. ഈ അവബോധം ഉണ്ടാക്കാൻ പരമാവധി ഞാൻ പരിശ്രമിച്ചിട്ടുണ്ട്. പല കമ്പനികളും മോട്ഗേജ്, ലോൺ എല്ലാം ഒരുക്കുന്നുണ്ട്. ഇതില്ലാതെയും വീട് വാങ്ങാൻ അവസരങ്ങളുണ്ട്. ഉപഭോക്താവിന് ബജറ്റനുസരിച്ച് എന്തുകൊടുക്കണമെന്ന് പറഞ്ഞുകൊടുക്കാൻ യോജിച്ച ആളുകളില്ല. ഞങ്ങൾ ഇക്കാര്യത്തിലാണ് സ്പെഷലൈസ്ഡ് ആയിട്ടുള്ളത്. ബിൽഡർമാർ ഒന്നും രണ്ടും മൂന്നും കാറ്റഗറികളിലുണ്ട്. പ്രൊഡക്ട് ക്വാളിറ്റിയും ഡെലിവറി സമയവും ഒക്കെയാണ് മുൻനിര ഡെവലപർമാരുടെ സവിശേഷത. ഈ കാറ്റഗറികളിലെല്ലാം എല്ലാ മാസവും നാലും അഞ്ചും വിൽപനകൾ ഞങ്ങൾ വഴി നടക്കുന്നുണ്ട്.
10എക്സ് പ്രോപ്പർട്ടീസ് ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ് വിശ്വാസ്യത അഥവാ ‘ട്രസ്റ്റ്’ എന്നതാണ്. ഇവിടെ മാത്രമല്ല, യു.എസ് ഫ്ലോറിഡ, ഇന്ത്യയിൽ ഹൈദരാബാദ് എന്നിവിടങ്ങളിലും 10എക്സ് പ്രവർത്തിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ 139 ജീവനക്കാരുള്ള കമ്പനിയാണിത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വലിയ ഈവൻറുകൾ സംഘടിപ്പിക്കുന്നുമുണ്ട്. ഉപഭോക്താവിന്റെയും താൽപര്യവും ലക്ഷ്യവും പരിശോധിച്ചാണ് 10എക്സ് നിർദേശങ്ങൾ നൽകാറുള്ളത്. ഒരാൾ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനനുസരിച്ചും, താമസിക്കാനണെങ്കിൽ അതിനനുസരിച്ചുമുള്ള നിർദേശങ്ങളാണ് നൽകുന്നത്. ഒരു പ്രോപ്പർട്ടി വാങ്ങിയ ശേഷം അതിൽ ഉപഭോക്താവ് ഖേദിക്കുന അവസ്ഥയുണ്ടാകരുതെന്നതാണ് കമ്പനി താൽപര്യപ്പെടുന്നത്.
യു.എ.ഇയിൽ നിയമങ്ങൾ എല്ലാം നിക്ഷേപകർക്ക് വളരെ അനുകൂലമാണ്. നമുക്ക് പ്രോപ്പർട്ടി സ്വന്തമാക്കാനും അത് അടുത്ത തലമുറക്ക് കൈമാറാനും ഒക്കെയുള്ളനിയമം ഇവിടെയുണ്ട്. ദുബൈയിൽ പ്രോപ്പർട്ടി മാർക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേൺ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എല്ലാ മാർക്കറ്റുകളിലും ഉയർച്ചയും താഴ്ചയുമുണ്ടാകും. എന്നാൽ ദുബൈ പോലത്തെ മാർക്കറ്റിൽ വല്ലാതെ താഴ്ച പ്രതീക്ഷിക്കേണ്ടതില്ല. കാരണം 200ലേറെ രാജ്യക്കാർ ഇവിടെ വന്ന് നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. എന്നുമാത്രമല്ല, വൈവിധ്യമാർന്ന അവസരങ്ങൾ ഇവിടെ ലഭ്യമാണ്. അതിനാലാണ് ഓരോ മാസവും കോടിക്കണക്കിന് ദിർഹമിന്റെ ബിസിനസ് ഈ രംഗത്ത് നടക്കുന്നത്. ഭാവിയെ കുറിച്ച് ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. നിക്ഷേപകർക്ക് മികച്ച റിട്ടേൺ കിട്ടുമെന്നതിൽ സംശയമില്ല. മലയാളികളടക്കമുള്ളവർക്ക് ഇത് മികച്ച അവസരമാണ് തുറന്നുവെച്ചിട്ടുള്ളത് -സുകേഷ് അവസരങ്ങളുടെ വിശാലമായ സാധ്യതകളെ കുറിച്ച് പറഞ്ഞുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.