സലാലയിലെ വാദി സഹ്നൂട്ടിൽ നടന്ന സലാല മൗണ്ടൻ ബൈക്ക് റേസ് മത്സരത്തിൽനിന്ന്

സലാല മൗണ്ടൻ ബൈക്ക് റേസ്: ഷബീബ് അൽ ബലൂഷി ജേതാവ്

മസ്കത്ത്: സലാലയിലെ വാദി സഹ്നൂട്ടിൽ നടന്ന സലാല മൗണ്ടൻ ബൈക്ക് റേസിന്റെ ആദ്യ പതിപ്പിൽ ഒമാനി സൈക്ലിങ് താരം ഷബീബ് അൽ ബലൂഷി ചാമ്പ്യനായി. 'ദോഫാർ സെർബ്സ്' സീസണിന്‍റെ ഭാഗമായി ഒമാൻ സൈക്ലിങ് ഫെഡറേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.

ഫാം എൽ ഖിയാരി രണ്ടാം സ്ഥാനവും ബ്രിട്ടന്റെ ഡേവിഡ് ഹെയ്‌ൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒമാൻ, ബഹ്‌റൈൻ, ഫിലിപ്പീൻസ്, ആസ്‌ട്രേലിയ, ബ്രിട്ടൻ, സ്‌പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള 78 പേർ ജനറൽ, അണ്ടർ 23 വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു. സ്ത്രീകൾക്കായും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ആറ് കിലോമീറ്റർ വീതമുള്ള മൂന്ന് റൂട്ടുകളായിരുന്നു മത്സരം.

23 വയസ്സിന് താഴെയുള്ള യൂത്ത് വിഭാഗത്തിൽ ഒമാന്റെ മുൻതർ അൽ ഹസനി ഒന്നാം സ്ഥാനം നേടി. യഹ്‌യ അൽ ഖാസിമി രണ്ടും മുഹമ്മദ് അൽ വഹൈബി മൂന്നും സ്ഥാനത്തെത്തി. വനിത വിഭാഗത്തിൽ ഫിലിപ്പിനോ ഗിസെലെ കൊർണേജോ കിരീടം ചൂടി.

ആസ്‌ട്രേലിയയുടെ എലിസാർ അൽ ബാബ രണ്ടും ഒമാന്‍റെ അമീറ അൽ ഒബൈദാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്ക് ഒമാൻ സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് സെയ്ഫ് ബിൻ സെബാ അൽ റാഷിദി സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - Salalah Mountain Bike Race: Shabib Al Balushi wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-08 07:53 GMT