കയ്പമംഗലം: പെരിഞ്ഞനം ഗ്രന്ഥപ്പുര സാംസ്കാരിക കേന്ദ്രത്തിൽ എത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യാൻ മിഴിവാർന്ന ശിൽപങ്ങളൊരുങ്ങി. വിശ്വ സാഹിത്യകാരനും നോബൽ പുരസ്കാര ജേതാവുമായ ടാഗോറിന്റേയും ഗാന്ധിജിയുടേയും ശ്രീനാരായണ ഗുരുവിന്റേയുമാണ് ഈ ശില്പങ്ങൾ.
ഗ്രന്ഥപ്പുരയുടെ മുൻവശത്ത് പ്രത്യേകം തയാറാക്കിയിരിക്കുന്ന ഓപൺ എയർ തിയറ്ററിന്റെ ചുമർ ഭിത്തിയിലാണ് ഡാവിഞ്ചി സുരേഷ് രുപകൽപന ചെയ്ത ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് പ്രത്യേക രീതിയിലുള്ള തിയറ്ററും ഒപ്പം ചുമർ ഭിത്തിയിൽ ശില്പങ്ങളും ഡാവിഞ്ചി തയാറാക്കിയത്.
മിനുക്കുപണികളെല്ലാം പൂർത്തിയാക്കി ശിൽപങ്ങൾ അനാച്ഛാദനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 29 ന് വൈകീട്ട് മൂന്നിന് ഓപ്പൺ എയർ തിയറ്ററിന്റെ ഉദ്ഘാടനവും ശില്‍പ്പങ്ങളുടെ അനാച്ഛാദനവും കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ജില്ലയിലെ പ്രദർശന വേദി കൂടിയാണ് ഗ്രന്ഥപ്പുര സാംസ്കാരിക കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.