കണ്ണൂര്‍: ശാരീരിക പരിമിതികളെ തിരകൾക്ക് പിന്നിലാക്കി കടലിനെ കീഴടക്കി ഷാജിയുടെ നീന്തൽ. നിരവധിപേരെ കാഴ്ചക്കാരാക്കിയാണ് റവന്യൂ ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജി മുഴപ്പിലങ്ങാട് കടലിൽ സാഹസിക നീന്തല്‍ പ്രകടനം നടത്തിയത്. അത്ലറ്റ് മറിയ ജോസും സംഘവും ഒപ്പം കടലിൽ ഇറങ്ങി.
മുഴപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്തുനിന്ന് തുടങ്ങിയ നീന്തൽ മൂന്നു കിലോമീറ്റർ പൂർത്തിയാക്കി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴക്കടലില്‍നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി വിജയകരമായി പൂര്‍ത്തിയാക്കി.
കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യകരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി, റവന്യൂ വകുപ്പ്, ആസ്റ്റര്‍ വളന്റിയേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, കണ്ണൂര്‍ അസി. കലക്ടര്‍ സായി കൃഷ്ണ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.