അജ്മാൻ: ദിനോസറുകളുമായി കൂട്ടുകൂടി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംനേടിയിരിക്കുകയാണ് ശ്രീയാൻ ശാരദ് പട്ടേൽ എന്ന ആറു വയസ്സുകാരൻ. നിലവിൽ മൂന്ന് റെക്കോഡുകളാണ് ഈ കൊച്ചുമിടുക്കൻ കരസ്ഥമാക്കിയിരിക്കുന്നത്.
ഒരു മിനിറ്റ് ദൈർഘ്യത്തിൽ നാൽപതോളം വരുന്ന ദിനോസർ സ്പീഷീസുകളെ തിരിച്ചറിഞ്ഞ് അവയുടെ ശരിയായ പേരുകൾ പറഞ്ഞാണ് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം തന്നെ നാലു മിനിറ്റ് 57 സെക്കൻഡിൽ 257 സ്പീഷീസുകളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും 88 സ്പീഷീസുകളെ തിരിച്ചറിഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടിയിരുന്നു.
മഹാരാഷ്ട്ര സ്വദേശികളായ ശാരദ് പട്ടേലിന്റെയും പ്രിയങ്കയുടെയും മകനായ ശ്രീയാൻ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ മാനേജ്മെന്റ് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കാനുള്ള എല്ലാവിധ സഹകരണവും ശ്രീയാന്‍ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.