ബിസിനസിൽ തിരക്കേറുന്തോറും നിശ്ശബ്ദമായി ജീവകാരുണ്യ പ്രവർത്തനം നടത്തിയ മനുഷ്യസ്നേഹിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ബഷീർ എം.കെ. ആളുകളുടെ പ്രയാസങ്ങൾ കേട്ടാൽ അദ്ദേഹത്തിെൻറ നന്മ മനസ്സ് ഉണരുമായിരുന്നു. സാധിക്കുന്നവർക്കെല്ലാം സഹായം നൽകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.
ഒതുങ്ങിനിന്ന് ജീവകാരുണ്യ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹത്തെ അടുത്തറിഞ്ഞവരിൽ ഒരാളാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി വിഭാഗം ചീഫ് റെസിഡൻറ് ഡോ. പി.വി ചെറിയാൻ. ഡോക്ടറുടെ നേതൃത്വത്തിലുള്ള കാൻസർ കെയർ ഗ്രൂപ്പിെൻറ സജീവ അംഗമായിരുന്നു ബഷീർ. ദീർഘനാളായി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വേദനയോടെ ഒാർക്കുകയാണ് ഡോക്ടർ. 1991ൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സമയത്താണ് ഡോ. പി.വി. ചെറിയാൻ ബഷീറിനെ പരിചയപ്പെടുന്നത്. ഡോക്ടറുടെ വിജയത്തിനായി തികഞ്ഞ ആത്മാർഥതയോടെ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് മൂന്നു തവണ കൂടി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ചപ്പോഴും പിന്തുണയുമായി ബഷീർ ഒപ്പമുണ്ടായിരുന്നു.
നാലു പതിറ്റാണ്ട് മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ബഷീർ എം.കെ ആദ്യ കാലത്ത് ബാബുൽ ബഹ്റൈനിൽ 'േഗാൾഡൻ ഇലക്ട്രോണിക്സ്' എന്ന സ്ഥാപനം നടത്തിയിരുന്നു. അങ്ങനെ അദ്ദേഹത്തിന് ഗോൾഡൻ ബഷീർ എന്ന പേരും ലഭിച്ചു. പിന്നീട് ഗുദൈബിയയിലെ യൂനിഫോം സിറ്റി, േബ്ലസർ സിറ്റി, അബു ഫറാസ് എന്നീ സ്ഥാപനങ്ങളും ആരംഭിച്ചു. ബഹ്റൈനിലെ പ്രമുഖ ആശുപത്രികൾക്കും സ്കൂളുകൾക്കും ആവശ്യമായ യൂനിഫോമുകൾ നൽകിയിരുന്നത് അദ്ദേഹത്തിെൻറ സ്ഥാപനമായിരുന്നു.
കോവിഡ് കാലത്ത് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് 1200ഒാളം നഴ്സുമാരെ നിയമിച്ചപ്പോൾ അവർക്കാവശ്യമായ യൂനിഫോമും നൽകി. ഇൗ തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി. ഡോ. പി.വി. ചെറിയാെൻറ കുടുംബ സുഹൃത്ത് കൂടിയായ ബഷീർ ഏഴു വർഷം മുമ്പ് കാൻസർ കെയർ ഗ്രൂപ്പ് ആരംഭിച്ചപ്പോൾ അതിെൻറ സ്ഥാപക അംഗവുമായി. നിലവിൽ സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. ഗ്രൂപ്പിെൻറ പ്രവർത്തനത്തിന് എല്ലാ സഹായവുമായി അദ്ദേഹം രംഗത്തുണ്ടായിരുന്നു.
വെള്ളിയാഴ്ചകളിൽ തനിക്ക് ഭക്ഷണവുമായി എത്തുന്ന സുഹൃത്തായിരുന്നു ബഷീർ എന്ന് ഡോക്ടർ ഒാർക്കുന്നു. ഡോക്ടറുടെ ഭാര്യ ഉഷ ചെറിയാൻ മരിച്ചപ്പോൾ ആശ്വാസ വാക്കുകളുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നന്മ നിറഞ്ഞ മനസ്സിനുടമയായ അദ്ദേഹത്തിെൻറ വേർപാട് പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് ഡോക്ടർ പറഞ്ഞു. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ സൗജന്യ ടിക്കറ്റ് നൽകുന്നതിന് ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്ന് ആരംഭിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് അദ്ദേഹം ടിക്കറ്റ് സംഭാവന ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.