കൊച്ചി: സിറ്റി പൊലീസ് കമീഷണറായി നിയമിതനായ കെ. സേതുരാമൻ എത്തുന്നത് മൂന്നാറിലെ തണുത്ത തേയിലത്തോട്ടങ്ങളുടെ പൈതൃകത്തിൽനിന്ന്. മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് തേയില തോട്ടത്തിലെ ചോളമലൈയിലെ തൊഴിലാളികളായ കറുപ്പയ്യയുടെയും സുബ്ബമ്മാളിന്റെയും മകനാണ് കെ. സേതുരാമൻ.
തേയിലത്തോട്ടത്തിലെ രണ്ട് മുറികൾ മാത്രമുള്ള ലയത്തിൽ കടുപ്പമേറിയ കഷ്ടതകൾക്ക് നടുവിൽ പഠിച്ചുവളർന്നാണ് സേതുരാമൻ ഐ.പി.എസ് നേടിയത്. ചോളമലൈയിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു ബാല്യകാല പഠനം. ആറാംക്ലാസിൽ ഉദുമൽപേട്ട സൈനിക സ്കൂളിൽ പ്രവേശന പരീക്ഷ പാസായതാണ് സേതുരാമന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.എസ്സി കെമിസ്ട്രി വിദ്യാർഥിയായെങ്കിലും സിവിൽ സർവിസ് മോഹം കാരണം ഒരുവർഷത്തിനുശേഷം അത് ഉപേക്ഷിച്ച് ബി.എ ഇക്കണോമിക്സിന് ചേർന്നു. ഏഴാംതവണ എഴുതിയ പരീക്ഷയിലാണ് ഐ.പി.എസ് പ്രവേശനം ലഭിച്ചത്. 2004ലാണ് ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.