പെരുവെമ്പ്: ‘മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഉണ്ടാവരുത്’ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഈ അധ്യാപകന് ഒഴിവുകാലത്തും വിശ്രമമില്ല. ചിറ്റൂർ ബോയ്സ് സ്കൂളിലെ കായിക അധ്യാപകൻ വേലുക്കുട്ടിയാണ് രണ്ട് മെഡിക്കൽ വിദ്യാർഥികൾ കുളങ്ങിൽ മുങ്ങിമരിച്ചത് കാണാനിടയായത് മുതൽ നീന്തൽ പരിശീലനം ജീവിത സപര്യയാക്കിയത്. കുട്ടികൾ നീന്തൽ പരിശീലനം നേടേണ്ടത് അനിവാര്യമാണെന്ന് പെരുവെമ്പ് കുതിരക്കുളത്തിൽ നീന്തൽ പരിശീലിപ്പിക്കവെ വേലുക്കുട്ടി പറഞ്ഞു.
പരിശീലിപ്പിക്കാൻ തയാറായി രക്ഷിതാക്കളും വന്നതോടെ കുതിരക്കുളം വിദ്യാർഥികളാൽ നിറഞ്ഞു. പെരുവെമ്പ്, പുതുനഗരം, കൊടുവായൂർ, തത്തമംഗലം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യമായാണ് വേലുക്കുട്ടി നീന്തൽ പരിശീലനം നൽകുന്നതെന്ന് സംഘാടകരായ പെരുവെമ്പ് രക്ഷിതാക്കളുടെ കൂട്ടായ്മ കൺവീനർ കാജാ ഹുസൈൻ പറഞ്ഞു. അഞ്ച് വയസുള്ള കുട്ടികൾ മുതൽ ബിരുദ വിദ്യാർഥികൾ വരെ പരിശീലനത്തിന് എത്തുന്നുണ്ട്. അപകടത്തിൽപെടുന്നവരെ രക്ഷിക്കാനുള്ള പരിശീലനവും ഇതോടൊപ്പം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.