ജോർജ് ഹെ​ൻ​ട്രി

ഡൽഹിയിലെ തൽ സൈനിക് ക്യാമ്പിൽ ​​ മെഡൽ നേടി ജോർജ് ഹെൻട്രി

തൊ​ടു​പു​ഴ: എ​ൻ.​സി.​സി ദേ​ശീ​യ​ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച ത​ൽ സൈ​നി​ക് ക്യാ​മ്പി​ൽ താ​ര​മാ​യി തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ ജോ​ർ​ജ് ഹെ​ൻ​ട്രി. മൂ​ന്നാം​വ​ർ​ഷ ബി.​കോം ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​ൻ.​സി.​സി അ​ണ്ട​ർ ഓ​ഫി​സ​റു​മാ​ണ്.

എ​ൻ.​സി.​സി ക​ര​സേ​ന വി​ഭാ​ഗ​ത്തി‍െൻറ ക്യാ​മ്പി​ൽ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ജോ​ർ​ജ് മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ 17 ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ ജോ​ർ​ജ് ഹെ​ൻ​ട്രി വ്യ​ക്തി​ഗ​ത ഫ​യ​റി​ങ്, സീ​നി​യ​ർ ഡി​വി​ഷ​ൻ ഫ​യ​റി​ങ് എ​ന്നീ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.

കോ​ഴി​ക്കോ​ട് എ​ൻ.​സി.​സി ഗ്രൂ​പ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​ഗ്രൂ​പ് ത​ൽ സൈ​നി​ക് ക്യാ​മ്പി​ലും കാ​ഡ​റ്റ്​ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 2665 കാ​ഡ​റ്റു​ക​ളു​ള്ള 18 കേ​ര​ള ബ​റ്റാ​ലി​യ​നി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രി​ൽ ഒ​രാ​ളാ​ണ് ജോ​ർ​ജ്.

മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ജോ​ർ​ജി​നെ കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ കേ​ണ​ൽ വീ​രേ​ന്ദ്ര ധ​ത്ത്വാ​ലി​യ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, അ​സോ. എ​ൻ.​സി.​സി ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു എ​ബ്ര​ഹാം, ബ​ർ​സാ​ർ എ​ബ്ര​ഹാം നി​ര​വ​തി​നാ​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ക​ല​യ​ന്താ​നി വെ​ള്ളാ​പ്പ​ള്ളി ഹെ​ൻ​ട്രി ജോ​ർ​ജ്-​ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ്.

Tags:    
News Summary - Tal Sainik Camp in Delhi George Henry won the medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.