കൂറ്റനാട്: അരനൂറ്റാണ്ടിന്റെ ഓർമകള്‍ പങ്കിടാന്‍ അവര്‍ ഒത്തുകൂടി. വട്ടേനാട് ഗവ. ഹൈസ്കൂൾ 1970-71 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികളാണ് പൂരാടനാളില്‍ സ്കൂള്‍ കാലവും പഴയകാല ഓണഓര്മകളും പങ്കുവെച്ചത്. അരനൂറ്റാണ്ടിനുശേഷം അതേ സ്കൂളിൽ തന്നെ സംഗമിക്കുകയായിരുന്നു.
50 കൊല്ലത്തിനുശേഷം ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ പലരിലും അപരിചിതത്വം നിഴലിച്ചിരുന്നു. എന്നാലും പരസ്പരം ഓർമപ്പെടുത്തിയും മറ്റും സ്നേഹം പങ്കുവെച്ചു. കുടുംബത്തോടൊപ്പമാണ് പലരും എത്തിയത്.
അധ്യാപകരില്‍ പലരും ഓര്‍മയായി. മറ്റു സഹപാഠികളുടേയും ഗുരുജനങ്ങളുടേയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്നത്തെ ക്ലാസ് അധ്യാപകന് ടി.പി. ശങ്കുണ്ണി, രാധ, എന്നിവരെ ആദരിച്ചു. സി.കെ. രവീന്ദ്രനാഥൻ, എം. ദേവദാസ്, ഷെയ്ക് അബ്ദുല്ല, പി.പി. സരസ്വതി, വി.വി. ബാലകൃഷ്ണൻ സംസാരിച്ചു. ടി.എം. നാരായണൻ, അബ്ദുൽ ബഷീർ, കാസിം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.