ചെങ്ങന്നൂര്‍: മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസനത്തിൽനിന്ന് മൂന്ന് വൈദികർ കോര്‍ എപ്പിസ്കോപ്പ പദവിയിലേക്ക്. ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ഫാ. ജോണ്‍ പോള്‍, ഫാ. മാമ്മന്‍ തോമസ് എന്നിവരെയാണ് അഭിഷേകം ചെയ്യുന്നത്. ഡിസംബർ 26ന് ചെങ്ങന്നൂർ ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് അരമന പളളിയിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
ഭദ്രാസനത്തിന്റെ മുന്‍ സെക്രട്ടറിയും മാവേലിക്കര ഭദ്രാസനത്തിലെ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഇടവകാംഗവുമായ ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍ ഗണിത ശാസ്ത്ര ബിരുദധാരിയാണ്. ഭദ്രാസനത്തിന്റെ മുഖപത്രമായ 'ബഥേല്‍ പത്രിക'യുടെ ചീഫ് എഡിറ്ററാണ്. കുമ്പനാട് ആലുംമൂട്ടില്‍ കുടുംബാംഗവും റിട്ട. അധ്യാപികയുമായ സുസ്മിത മാത്യുവാണ് ഭാര്യ.
ഭദ്രാസനത്തിന്റെ മുന്‍ സെക്രട്ടറിയും ഉള്ളന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗവുമായ പുല്പ്രക്കുഴിയില് ഫാ. ജോണ്‍ പോള്‍ മുണ്ടക്കയം സ്വദേശിയാണ്. തിരുവല്ല മഞ്ഞാടി പുത്തന്‍പറമ്പില്‍ വല്‍സമ്മ ജോണാണ് ഭാര്യ.
വള്ളംകുളം സെന്റ് മേരീസ് പളളി ഇടവകാംഗമായ പോഴുവേലില്‍ ഫാ. മാമ്മന്‍ തോമസ് 1995 ഫെബ്രുവരി 25 ന് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. പ്രാര്‍ഥനാ യോഗം, മദ്യവര്‍ജനസമിതി എന്നിവയുടെ ഭദ്രാസന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും സൗദി അറേബ്യ, മുംബൈ എന്നിവിടങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വല്‍സമ്മ എം. തോമസാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.