നീലേശ്വരം: ഞങ്ങൾ ഒരമ്മ പെറ്റ ഇരട്ടകളാണെന്ന് തെളിയിച്ചിട്ടും ഇരട്ടകളല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനും പറഞ്ഞതോടെ വെട്ടിലായത് ഇരട്ട സഹോദരങ്ങൾ. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്തെ കെ. ബാലെന്റ മക്കളായ നിപിൻ, വിപിൻ എന്നിവരാണ് തിരഞ്ഞെടുപ്പ് ഓഫിസറുടെ നടപടിയിൽ വ്യാജൻമാരായത്. ഒരേ മേൽവിലാസത്തിൽ ഒരേ വയസിൽ രണ്ടു പേരുകൾ വോട്ടർ പട്ടികയിൽ കണ്ടതോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
ഇതോടെ ഇത് വ്യാജൻമാരാണെന്ന് വിലയിരുത്തി ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. നിങ്ങളുടെ പേരും വയസും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വോട്ടർ പട്ടികയുണ്ടെന്നായിരുന്നു നോട്ടീസ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടർ ഐഡി വ്യാജമല്ലെന്നും ഞങ്ങൾ ഇരട്ടകളാണെന്ന് പറഞ്ഞെങ്കിലും ഉദ്യാഗസ്ഥർക്ക് ബോധിച്ചില്ല. ഇരുവരുടെയും പേരു വിവരങ്ങളടക്കം അടയാളപ്പെടുത്തി അയക്കാൻ രണ്ട് ഫോറം നൽകിയിരിക്കുകയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ.
എന്നാൽ ഇതൊന്നും പരിഹാരമല്ലെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നുമാണ് ഇരട്ട സഹോദരങ്ങൾ പറയുന്നത്. ഒരാൾ നാട്ടിലും മറ്റൊരാൾ വിദേശത്തുമാണെങ്കിലും തങ്ങൾ വ്യാജൻമാരല്ലെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ് ഈ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.