കൊയിലാണ്ടി: പോളിയോ ബാധിച്ച് ചെറുപ്രായത്തിൽ തന്നെ ചലനശേഷി നഷ്ടപ്പെട്ടിട്ടും മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചുപിടിച്ച് ചിത്രകല രംഗത്ത് ശ്രദ്ധേയനായ വിനോദ് ബ്രൈറ്റിന്റെ ജീവിതം ഇന്ന് ദുരിതക്കയത്തിലാണ്.
താൻ സഞ്ചരിച്ച മുച്ചക്ര വാഹനത്തിൽ കാർ ഇടിച്ചുണ്ടായ അപകടമാണ് ജീവിതത്തിൽ ഇരുൾ പടർത്തിയത്. ചരിഞ്ഞുകിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. എന്നിട്ടും ഏറെ ബുദ്ധിമുട്ടി ചിത്രം വരച്ച് അതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയാണ്.
ചലനശേഷി നഷ്ടപ്പെട്ട് നിവർന്നുനിൽക്കാൻ പ്രയാസമുള്ള ശരീരവുമായി ബോർഡുകളും ബാനറുകളും എഴുതിയായിരുന്നു അപകടത്തിനുമുമ്പ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ബാനറുകളും ബോർഡുകളും എഴുതി ബ്രൈറ്റ് ആർട്സ് പേരെടുത്തു. അതിലൂടെ വിനോദും. ഇന്നും മനസ്സു നിറയെ വർണങ്ങളുണ്ട്.
പക്ഷേ, പുതിയ കാലത്തെ മാറ്റത്തിനൊത്തുയർന്ന് പിടിച്ചുനിൽക്കാൻ ശാരീരികാവസ്ഥ വെല്ലുവിളിയാകുന്നു. കറുത്ത ചായം പടർന്ന ജീവിതത്തിൽ വെളിച്ചം പകരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ആഗസ്റ്റ് 12ന് 11 മുതൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ശ്രദ്ധ ആർട്സ് ഗാലറിയിൽ സുഹൃത്തുക്കൾ മുൻകൈയെടുത്ത് വിനോദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.