ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് സെന്‍സര്‍ വഴി മനസ്സിലാക്കി ഡ്രൈവര്‍ ഉണരാന്‍ മുന്നറിയിപ്പ് കൊടുക്കുന്ന പീസോ ഇലക്ട്രിക് പ്ലേറ്റ് സംവിധാനത്തില്‍ വികസിപ്പിച്ചെടുത്ത 'ടെക് ബസ്' മേളയില്‍ ശ്രദ്ധേയമായി.
ഇടുക്കി കരിമണ്ണൂര്‍ സെന്‍റ് ജോസഫ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ജയശങ്കര്‍ ബിനുവും ജോമോന്‍ മെജോയും ചേര്‍ന്നാണ് വടക്കാഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ബസ് വികസിപ്പിച്ചെടുത്തത്.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ആല്‍ക്കഹോള്‍ ഡിറ്റക്ടര്‍ സംവിധാനം വഴി വാഹനത്തിന്‍റെ എന്‍ജിന്‍ തനിയെ ഓഫാകും. ആളുകള്‍ വട്ടം കടന്നാലും വാഹനം നിന്നുപോകും. യാത്രക്കാര്‍ കൈയും തലയും പുറത്തിടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.