ചിലർക്ക് മീങ്കാരൻ ഗഫൂർ, മറ്റുചിലർക്ക് പൊക്കുന്ന് ഗഫൂർ, വേറെ ചിലർക്ക് നടൻ ഗഫൂ ർ... ചുരുക്കത്തിൽ, എല്ലാവർക്കും പുള്ളിക്കാരൻ സ്റ്റാറാ... കോഴിക്കോട് സെൻട്രൽ മാർക്ക റ്റിലെ മീൻവെട്ടുകാരൻ ഗഫൂർക്കയാണ് മെല്ലെ മെല്ലെ സ്റ്റാറായത്. മൂന്നു പതിറ്റാണ്ടായി മത്സ്യത്തൊഴിലാളിയായി അദ്ദേഹമിവിടെയുണ്ട്. പുലർച്ച അഞ്ചിന് എത്തി ഹോട്ടലുകളിലേ ക്കും കല്യാണ വീടുകളിലേക്കുമുള്ള മത്സ്യം വെട്ടി വൃത്തിയാക്കിക്കൊടുത്ത് ഒാമ്പതോടെ ജേ ാലി കഴിഞ്ഞ് കൂലിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നയാൾ.
ഇതിനിടെ മലയാളത്തിലും തമ ിഴിലുമായി 30ലേറെ സിനിമയിലും 10 സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചു. വേ ഷങ്ങൾ ചെറുതായിരുന്നെങ്കിലും അഭിനയിച്ചത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസൻ ഉൾപ്പെടെ പ്രമുഖർക്കൊപ്പമാണ്. പച്ചയായ മനുഷ്യനായി അഭിനയ കലയെ നെഞ്ചേറ്റി ജീവിക്കുന്ന ഇൗ പുള്ളി ഇങ്ങനെയാണ് എല്ലാവർക്കും സ്റ്റാറായത്.
പൊക്കുന്നാണ് സ്വദേശമെങ്കിലും കുറ്റിയിൽതാഴത്താണ് ഇപ്പോൾ താമസം. 17ാം വയസ്സിൽ നടൻ അബു സർക്കാറാണ് അഭിനയരംഗത്തേക്ക് െകാണ്ടുവരുന്നത്. വടക്കാഞ്ചേരി അകമല തിയറ്റേഴ്സിന്റെ 'വീണ്ടും ഹജ്ജിന്' എന്ന നാടകത്തിൽ പോസ്റ്റ്മാനായി വേഷമിട്ടായിരുന്നു തുടക്കം. പിന്നാലെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഇതിനിടെ 'ചിരിബോംബ്' എന്ന നാടകം എഴുതി. ഇത് സംവിധാനം ചെയ്ത കുതിരവട്ടം പപ്പു വി.എം. വിനുവിനെ പരിചയപ്പെടുത്തി. വിനുവിന്റെ 'ആകാശത്തിലെ പറവകൾ' ആണ് ആദ്യ സിനിമ. കലാഭവൻ മണി നായകനും െഎ.എം. വിജയൻ വില്ലനുമായ സിനിമയിൽ മണിയുടെ സഹ നടൻ മീങ്കാരൻ മമ്മദായിട്ടായിരുന്നു വേഷം.
ബാലേട്ടൻ സിനിമയിൽ മോഹൻ ലാലിനൊപ്പം ചായക്കടക്കാരനായും വേഷം, ബസ് കണ്ടക്ടർ, ഫെയ്സ് ടു ഫെയ്സ് എന്നിവയിൽ മമ്മൂട്ടിക്കൊപ്പം ചേരിനിവാസി, കണ്ടക്ടർ, ഒാേട്ടാ ഡ്രൈവർ എന്നിവരായും മാജിക് ലാംപിൽ ജയറാമിനൊപ്പം നാടൻ പാട്ടുകാരനായും യെസ് യുവർ ഒാണറിൽ ശ്രീനിവാസനൊപ്പം ൈഡ്രവർ ഭാസ്കരനായും തേനീച്ചയും പീരങ്കിപ്പടയും എന്ന സിനിമയിൽ സഖാവ് ടെയ്ലർ ഭാസ്കരനായും വേഷമിട്ടു.
സുരേഷ് ഗോപിക്കൊപ്പം ജമീന്ദാറിൽ അഭിനയിച്ചെങ്കിലും റിലീസായില്ല. സുധീഷ് ശങ്കറിന്റെ ആർമനമെ ഉൾപ്പെടെ തമിഴിലും മലയാളത്തിലുമായി പിന്നെയും നിരവധി ചിത്രങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ കുട്ടിമാമയിൽ ലോട്ടറി കച്ചവടക്കാരൻ സതീശനായും േവഷമിട്ടു. സിനിമയിലെത്തുംമുമ്പ് സുധീഷ് ശങ്കർ സംവിധാനത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത കുഞ്ഞാടുകൾ, മരുപ്പച്ച, ദുർഗ, പൂർണേന്ദു, ജയിംസ് മാഷിെൻറ ഗുൽഗുൽ മാഫി എന്നീ സീരിയലുകളിലും അഭിനയിച്ചു.
സിനിമയും തൊഴിലും സംബന്ധിച്ച് ചോദിച്ചാൽ ''അഭിനയമാണ് ജീവിതം, മാർക്കറ്റിലെ മത്സ്യംെവട്ടാണ് ചോറ്'' എന്നതാണ് ഗഫൂറിന്റെ ഉത്തരം. അഭിനയിക്കാൻ വിളിച്ചാൽ പോയി അഭിനയിക്കും. മത്സ്യം വെട്ടിക്കൊടുത്താണ് ഇക്കാലമത്രയും ജീവിച്ചത്. ഇങ്ങനെ മുന്നോട്ടുപോണം. നല്ല വേഷങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ -ഗഫൂർ പറഞ്ഞു. മാർക്കറ്റിലെ സഹായത്തിന് മകൻ ഇർഷാദും ഇപ്പോൾ ഒപ്പമുണ്ട്.
ഭാര്യ: ഉമ്മുകുൽസുവും മക്കളും നൽകുന്ന പ്രോത്സാഹനമാണ് അഭിനയവും തൊഴിലും ഒരുപോലെ കൊണ്ടു പോവാൻ ഗഫൂറിന് പ്രചോദനം. 'ദേ കള്ളും കറിയും' സിനിമക്ക് കഥയെഴുതിക്കൊണ്ടിരിക്കയാണ് ഇപ്പോഴിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.