??.??. ???????? ?????

സ്നേഹം കടല്‍കടന്നെത്തും, കരുതലോടെ...

മസ്കത്ത് റൂവിയിലെ അല്‍ നമാനി കാര്‍ഗോയുടെ ഹെഡ്ഓഫിസില്‍ ഇരുന്ന് ജീവിതം പറയുമ്പോള്‍ എം.ഡി പി.കെ. മുഹമ്മദ് ഉണ്ണി ആദ്യമോര്‍ത്തെടുത്തത് ഒരു കടല്‍യാത്രയാണ്.

40 കൊല്ലം മുമ്പ് 1978ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടുനിന്ന് തുടങ്ങിയ യാത്ര. ട്രെയിനില്‍ മൂന്നു ദിവസമെടുത്തു അന്നത്തെ ബോംബെയില്‍ എത്താന്‍. വിസ ശരിയാകാന്‍ 20 ദിവസത്തെ കാത്തിരിപ്പ്. 'ദുംറ'എന്ന ഉരുവിലെ കടല്‍യാത്ര നാലുനാള്‍ നീണ്ടു. അങ്ങനെ ഒമാൻ എട്ടാം ദേശീയദിനം ആഘോഷിച്ച വര്‍ഷം മുഹമ്മദ് ഉണ്ണി ആ മണ്ണില്‍ തൊട്ടു. പിന്നെ പല ജോലികള്‍... 10 വര്‍ഷത്തോളം സെയിൽസ്മാനായി.

എട്ടു വര്‍ഷം ഗ്രോസറിയും സൂപ്പര്‍ മാര്‍ക്കറ്റും നടത്തി. ആറു വര്‍ഷം അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ കാൻറീന്‍ നടത്തി. അങ്ങനെയങ്ങനെ പല ജീവിതവേഷങ്ങള്‍... 2003ലാണ് കാര്‍ഗോ മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ് അല്‍ നമാനി കാര്‍ഗോ തുടങ്ങുന്നത്. ഇന്ന് ഒമാനില്‍ ആറും ഇന്ത്യയില്‍ നാലും ശാഖകളിലേക്ക് വളരാന്‍ അല്‍ നമാനിക്കായി. ഒമാനില്‍നിന്ന് പ്രതിമാസം 30 ടണ്‍ വരെ സാധനങ്ങൾ ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഇതോപ്യ, മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് അൽ നമാനി എത്തിക്കുന്നു.

''ഇന്ന് ഡോര്‍ ടു ഡോര്‍ സര്‍വിസില്‍ ഒമാനിലെ രണ്ടാമത്തെ കമ്പനിയാണ് അല്‍ നമാനി. ആദ്യ സ്ഥാനത്തുണ്ടായിരുന്ന കമ്പനി ഇന്നില്ല. പക്ഷേ, ഞങ്ങള്‍ ആദ്യസ്ഥാനം അവകാശപ്പെടുന്നില്ല. ജനങ്ങളുടെ മനസ്സില്‍ പണ്ടേ ഞങ്ങള്‍ ആ സ്ഥാനം നേടിക്കഴിഞ്ഞു'' -അവകാശവാദങ്ങള്‍ക്കപ്പുറമാണ് ജനങ്ങളുടെ അംഗീകാരത്തി​​​െൻറ സ്ഥാനമെന്ന് നന്നായറിയാം മുഹമ്മദ് ഉണ്ണിക്ക്.

''പ്രവാസികള്‍ വീട്ടിലേക്ക് അയക്കുന്ന സാധനങ്ങളില്‍ അവരുടെ സ്വപ്നവും പ്രിയപ്പെട്ടവരോടുള്ള സ്നേഹവും പലവിധ വികാരങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് കരുതലോടെയും വിശ്വസ്തതയോടെയും എത്തിച്ചുകൊടുക്കുന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത'' -അല്‍ നമാനിയുടെ വിജയരഹസ്യം മറ്റൊന്നല്ലെന്ന് വ്യക്തമാക്കുന്നു അദ്ദേഹം.

കഠിനാധ്വാനത്തിലൂടെ വിജയത്തിലേക്ക്
ഒമാനില്‍ വന്നിറങ്ങി 10 കൊല്ലത്തോളം സെയിൽസ്മാന്‍ ആയിരുന്നു. പിന്നീട് പടിപടിയായി വളര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് വരെയായി. അക്കാലത്താണ് ഒമാന്‍ പോസ്​റ്റ്​ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പാർസല്‍ അയക്കാൻ പദ്ധതി തുടങ്ങുന്നത്. അതിനുള്ള സംവിധാനം സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഏര്‍പ്പെടുത്തിയതോടെ ആ മേഖലയിലെ ബിസിനസ് സാധ്യത തെളിഞ്ഞുവന്നു.

അങ്ങനെയാണ് അല്‍ നമാനി കാര്‍ഗോക്ക് തുടക്കമാകുന്നത്. ഇന്ന് റൂവി, ഹംരിയ, സൊഹാര്‍, ഗാല, അല്‍ അമറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുണ്ട് ഒമാനില്‍. വീട്ടിലെത്തി പാർസല്‍ സ്വീകരിക്കുന്ന സംവിധാനവും ഒരു ശാഖയായിത്തന്നെ പ്രവര്‍ത്തിക്കുന്നു. ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന 18ഓളം ജീവനക്കാരാണ് കൈമുതല്‍. പോര്‍ട്ട് ടു പോര്‍ട്ട് കാര്‍ഗോ സർവിസിന് പുറമെ വീട് മാറുമ്പോള്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയും അല്‍ നമാനി ഏറ്റെടുത്ത് നടത്തുന്നു.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ കാലത്ത് നാലര ടണ്‍ അവശ്യവസ്തുക്കളാണ് അല്‍ നമാനി കാര്‍ഗോ സൗജന്യമായി ഒമാനില്‍ നിന്ന് എത്തിച്ചുകൊടുത്തത്. കൊച്ചിയിൽ ഡയറക്​ടായി കസ്​റ്റംസ് ക്ലിയർ ചെയ്യുന്ന ഒമാനിലെ മൂന്ന് കമ്പനികളിൽ ഒന്നാണ് അൽ നമാനി.

കേരളത്തിൽ അൽ നമാനി ബിൽഡേഴ്സ് ആൻഡ് ​െഡവലപേഴ്സി​​​െൻറ കീഴിൽ അൽ നമാനി കോേട്ടജ് (കുന്ദംകുളം), അൽ നമാനി ഹോംസ് (ചാവക്കാട്), അൽ നമാനി വില്ലാസ് (ചാവക്കാട്) എന്നിവ പ്രവർത്തിക്കുന്നു. കാഞ്ഞാണി മുല്ലശ്ശേരിയിൽ ലക്​ഷ്വറി വില്ലകളും ആയുർവേദിക് റിസോർട്ടുമുള്ള അൽ നമാനി ഗാർഡൻസ് അവസാനഘട്ടത്തിലാണ്.

തൃശൂർ അകലാടിലും ഗുരുവായൂർ ഇടപ്പുള്ളിയിലും റോയൽ വില്ലേജ് സ്ഥാപിക്കലാണ് ഭാവി പദ്ധതി. കഠിനാധ്വാനവും ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞതുമാണ് വിജയരഹസ്യമായി മുഹമ്മദ്​ ഉണ്ണി പറയുന്നത്. കൂടുതല്‍ ശാഖകള്‍ തുറന്നും ഖത്തര്‍, ബഹ്റൈന്‍ പോലുള്ള ജി.സി.സി രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചും ഈ മേഖലയിലെ ശക്തമായ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് അല്‍ നമാനി ഗ്രൂപ്​.

ദൈവാനുഗ്രഹവും ഭാര്യ സമീറ, മക്കളായ ജുബീന, മുഹമ്മദ് റംദാന്‍ എന്നിവരുടെ ശക്തമായ പിന്തുണയുമാണ് മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സഹോദരൻ സലീമും മുഹമ്മദ് റംദാനും ആണ് സൊഹാറിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.