ദുബൈയിലെ പാർക്കുകൾ റമദാനിൽ കൂടുതൽ സമയം തുറക്കും

ദുബൈ: റമദാൻ പ്രമാണിച്ച്​ എമിറേറ്റിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു. സന്ദർശകർക്ക്​ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിനാണ്​ ക്രമീകരണം വരുത്തിയതെന്ന്​ സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ദുബൈ മുനിസിപാലിറ്റി ട്വിറ്ററിൽ വ്യക്​തമാക്കി.

പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായ പാർക്കുകളും മറ്റു സംവിധാനങ്ങളും പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്​.

വിവിധ കേന്ദ്രങ്ങളുടെ റമദാനിലെ സമയക്രമം:

-ബർദുബൈയിലെയും ദേരയിലെയും റെസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മുതൽ പുലർച്ചെ 1വരെ.

- ദുബൈ സഫാരി പാർക്ക്: രാവിലെ 10 മുതൽ രാത്രി 8 വരെ.

-ക്രീക്ക്(അൽ ഖോർ) പാർക്ക്: രാവിലെ 9 മുതൽ രാത്രി 10 വരെ.

-അൽ മംസാർ പാർക്ക്: രാവിലെ 8 മുതൽ രാത്രി 10 വരെ.

-സബീൽ പാർക്ക്, അൽ സഫ പാർക്ക് അൽ മുശ്​രിഫ് നാഷണൽ പാർക്ക്: ഉച്ച 12 മുതൽ രാത്രി 10 വരെ.

-അൽ മുശ്​രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക്: രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ.

-ഖുർആൻ പാർക്ക്: രാവിലെ 10 മുതൽ രാത്രി 10 വരെ.

-ഖുആൻ പാർക്കിലെ ‘അത്ഭുത ഗുഹ’യും ഹരിതഗൃഹവും: ഉച്ച 1 മുതൽ രാത്രി 9 വരെ.

-ദുബൈ ഫ്രെയിം: രാവിലെ 11 മുതൽ വൈകിട്ട് 7 വരെ.

-ചിൽഡ്രൻസ്​ സിറ്റി: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയും തുറക്കും.

Tags:    
News Summary - Dubai parks open longer during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.