മസ്കത്ത്: മുഹമ്മദ് നബിയുടെ ജന്മ മാസമായ റബീഉൽ അവ്വലിനെ വൈവിധ്യമാർന്ന പരിപാടികളോടെ വരവേൽക്കുകയാണ് ഒമാനിലെ വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൗലീദ് പാരായണം, കുട്ടികൾക്കുള്ള കലാമത്സര പരിപാടികൾ എന്നിവ അരങ്ങേറുന്നുണ്ട്. വിവിധ പ്രദേശങ്ങളിലെ മസ്ജിദുകളും മറ്റും കേന്ദ്രീകരിച്ച് പ്രഭാഷണ പരിപാടികളും നടക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നബിദിനം വർണശബളമായി ആഘോഷിക്കാനൊരുങ്ങുകയാണ് കൂട്ടായ്മകൾ.
ഇതോടെ രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്ന ആഘോഷങ്ങൾക്ക് വീണ്ടും നിറംവെച്ചിരിക്കുകയാണ്. വീടുകളിലും താമസ ഇടങ്ങളിലും മൗലീദ് പാരാ ണവും മറ്റ് ആഘോഷ പരിപാടികളും നടക്കുന്നുണ്ട്. നബിദിനത്തിന്റെ ഭാഗമായി മസ്കത്ത് സുന്നി സെന്ററും മൻബഹുൽ ഹുദാ ഇസ്ലാമിക് സ്കൂളും നിരവധി പരിപാടികൾ സംഘടിപ്പിക്കും.
റബീഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ രാത്രി പത്തു മുതൽ റൂവി സുന്നി സെന്ററിലും മത്ര മഹ്ദീ മസ്ജിദിലും മൗലീദ് പാരായണം നടക്കും. നബിദിനത്തിന്റെ ഭാഗമായ മുഖ്യപരിപാടി ഈ മാസം ഏഴിന് റുവി ഗോൾഡൻ തുലിപ് ഹോട്ടലിലെ പുറങ് അബ്ദുല്ല ഉസ്താദ് നഗരിയിലായിരിക്കും. 'ഇഷ്ഖേ ത്വാബ 22' എന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനായ മുനീർ ഹുദവി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖർ പെങ്കടുക്കുന്ന പരിപാടിയിൽ മദ്റസ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാവും.
റബീഉൽ അവ്വൽ 12ന് രാവിലെ ആറോടെ മൻബഹുൽ ഹുദാ ഇസ്ലാമിക് സ്കൂൾ ഹാളിൽ മൗലീദ് പാരായണവും നടക്കും. ഈ മാസം ഒമ്പതിന് രാത്രി പത്തിന് മത്ര മഹ്ദീ മസ്ജിദിൽ മൗലീദ് പാരായണവും പ്രഭാഷണവും നടക്കും. മുനീർ ഹുദവി മുഖ്യപ്രഭാഷണം നടത്തും. മൻബഹുൽ ഹുദാ ഇസ്ലാമിക് സ്കൂളിൽ കുടുംബ സംഗമവും മൗലീദ് പാരായണവും നടക്കും.
15ന് കോർണീഷ് ശൈഖ് മസ്ജിദിൽ നടക്കുന്ന പരിപാടിയിൽ എൻ. മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നിർവഹിക്കും. ഒക്ടോബർ 21ന് മൻബഹുൽ ഹുദാ ഇസ്ലാമിക് സ്കൂളിൽ ബുർദ ആലാപനവും പൂർവിക നേതാക്കളുടെ അനുസ്മരണവും ഉണ്ടാകും. മീലാദ് കാമ്പയിൻ സമാപനം 28ന് രാത്രി ഒമ്പതിന് വാദികബീർ ജാബിർ ബിൻ സൈദ് മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.