പാലക്കാട്: രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ബുധനാഴ്ച കൽപാത്തി സാക്ഷ്യംവഹിക്കും. വ്യാഴാഴ്‌ച രണ്ടാംതേരും മൂന്നാം തേര് നാളായ വെള്ളിയാഴ്ച രഥസംഗമവും നടക്കും. ആറു തേരുകളാണ് രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്. ഇവ മുഖാമുഖം എത്തുന്നതാണ് രഥസംഗമം.
ബുധനാഴ്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രാവിലെയുള്ള പൂജകൾക്കുശേഷം 11നും 12നും ഇടയിൽ നടക്കുന്ന രഥാരോഹണത്തോടെ ദേവരഥ പ്രദക്ഷിണത്തിന് തുടക്കമാകും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും ഗണപതിയും വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുമാണ് തേരിലേറി പ്രദക്ഷിണത്തിനിറങ്ങുക.
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം വ്യാഴാഴ്‌ചയാണ്. പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് മോഹിനി അലങ്കാരവും വ്യാഴാഴ്ച വൈകീട്ട് കുതിരവാഹന അലങ്കാരവും ഉണ്ടാകും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക പൂജയുണ്ടാകും.
ബുധനാഴ്ച മൂഷികവാഹന അലങ്കാരവും വ്യാഴാഴ്‌ച അശ്വവാഹന എഴുന്നള്ളത്തും നടക്കും. 15നാണ് പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. 15ന് വൈകീട്ടാണ് കൽപാത്തി കാത്തിരിക്കുന്ന ദേവരഥസംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.