ലാഹോർ: കാലപ്പഴക്കം കാരണം ജീർണിച്ച ഹിന്ദു ക്ഷേത്രം പുനർനിർമിക്കാൻ ഒരുങ്ങി പാകിസ്താൻ. പാഞ്ചാബ് പ്രവിശ്യയിലുള്ള നാരോവാൽ ജില്ലയിലെ സഫർവാൽ പട്ടണത്തിലുള്ള ബാവോലി സാഹിബ് ക്ഷേത്രമാണ് പുനർനിർമിക്കുന്നത്.
10 ദശലക്ഷം പാകിസ്താൻ രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെച്ചത്. രവി നദിയുടെ തീരത്തുള്ള ക്ഷേത്രം 1960ലാണ് അടച്ചുപൂട്ടിയത്.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ആണ് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.