ഗൃഹാതുരത്വത്തിന്റെ തിരുമുറ്റത്ത്, നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പുമായി, നന്മയുടെ പൂക്കാലവുമായി ഒരു ഓണം കൂടി കടന്നുപോകുന്നു. പണ്ട് ഓണം കൊയ്ത്തുത്സവം ആയിരുന്നല്ലോ. ചിങ്ങത്തില് പാടശേഖരം പൊന്നിന്വര്ണമണിയുന്നതോടെ മനുഷ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുമായിരുന്നു.
പക്ഷേ, കാലത്തിന്റെ പരിവര്‍ത്തനം നമ്മുടെ ആഘോഷങ്ങളിലും വലിയ മാറ്റം ഉണ്ടാക്കി. പാടങ്ങളും പുള്ളുവന്‍ പാട്ടുമെല്ലാം നമുക്ക് ഓർമ മാത്രമായി. പാടങ്ങള്‍ നികത്തി കോൺക്രീറ്റ് കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയതോടെ ഇന്ന് നമുക്ക് കൊയ്ത്തും മെതിയും വേണ്ടാതായി. അതോടെ കൊയ്ത്തുത്സവം എന്നതില്‍നിന്നും ഓണം ഇന്ന് ഓഫര്‍ ഉത്സവമായി മാറി.
ഓണമെന്നല്ല, നമ്മള് മലയാളികളുടെ ഏത് ആഘോഷങ്ങളും ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പ്രത്യാശിക്കാം നമുക്ക്, നന്മയും സ്നേഹവും ഒരുമയും പഴമയും എല്ലാം ഒത്തുചേര്‍ന്ന ആ പഴയ ഓണക്കാലം തിരിച്ചെത്തുമെന്ന്!
സഹീർ മുസ്ലിയാരങ്ങാടി, ദമ്മാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.