ഓ​ണം ഓ​ർ​മ​ക​ളു​ണ്ടോ? സ​മ്മാ​നം ഇ​വി​ടെ​യു​ണ്ട്​

ദു​ബൈ: ഓ​ണ​ത്തി​ന്‍റെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ അ​പൂ​ർ​വ​മാ​യി​രി​ക്കും. ഓ​ണ​ക്കോ​ടി​യും സ​ദ്യ​യും പാ​യ​സ​വും പൂ​ര​ക്ക​ളി​യും പു​ലി​ക്ക​ളി​യു​മെ​ല്ലാം മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്​ മാ​റ്റു കൂ​ട്ടാ​ൻ സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വും ജോ​യ്​ ആ​ലു​ക്കാ​സു​മെ​ത്തു​ന്നു. 'നൊ​സ്റ്റാ​ൾ​ജി​ക്​ ഓ​ണം ജോ​യ്​​ഫു​ൾ മെ​മ്മ​റീ​സ്​' എ​ന്നു​ പേ​രി​ട്ടി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​നാ​യാ​സം മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ നാ​ലു​ ഗ്രാം ​വീ​തം സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളാ​ണ്. ആ​റു​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി 24 പേ​ർ​ക്കാ​ണ്​ സ​മ്മാ​നം.

ഓ​ണം ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ഴ​യ​കാ​ല ഓ​ർ​മ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്കും വി​ഡി​യോ​ക​ൾ​ക്കും കു​റി​പ്പു​ക​ൾ​ക്കു​മാ​ണ്​ സ​മ്മാ​നം. പൂ​ക്ക​ള​മി​ട​ൽ, ഓ​ണ​സ​ദ്യ, കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ, ഓ​ണം ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, യാ​ത്ര​ക​ൾ, ഷോ​പ്പി​ങ്, പാ​ച​കം, സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​​യെ​ല്ലാം നി​ങ്ങ​ളെ സ​മ്മാ​നാ​ർ​ഹ​നാ​ക്കി​യേ​ക്കാം. സു​ഹൃ​ത്തു​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി​ക​ൾ, അ​യ​ൽ​ക്കാ​ർ, വി​ദേ​ശി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ങ്കു​വെ​ക്കാം. ഗ​ൾ​ഫി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (www.facebook.com/GulfMadhyamamUAE) വ​ഴി​യാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്. ആ​ദ്യം ഈ ​പേ​ജ്​ ലൈ​ക്ക്​/​ഫോ​ളോ ചെ​യ്യു​ക. പേ​ജി​ലെ ​മ​ത്സ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന്​ താ​ഴെ നി​ങ്ങ​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​മോ വി​ഡി​യോ​യോ കു​റി​പ്പോ പോ​സ്റ്റ്​ ചെ​യ്യു​ക. വി​ഡി​യോ എ​ടു​ക്കു​ന്ന​വ​ർ ഒ​രു മി​നി​റ്റി​ൽ കു​റ​യാ​ത്ത വി​ഡി​യോ പോ​സ്റ്റ്​ ചെ​യ്യ​ണം.



 


 


Tags:    
News Summary - Do you remember Onam? Here is the prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-29 07:50 GMT