ഒരു ബഹ്റൈൻ പ്രവാസി ആയതിനുശേഷം നാട്ടിലെ നോമ്പുതുറക്ക് ഒരിക്കൽപോലും കൂടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, കുറേ നാട്ടുകാരോടൊപ്പം ഒത്തുചേർന്ന് നോമ്പ് തുറക്കാൻ ഇത്തവണ ഇവിടെ അവസരം കിട്ടി. കെ.എം.സി.സി എന്നൊരു സജീവ സംഘടന നടത്തിയ ഗ്രാൻഡ് ഇഫ്താർ ആയിരുന്നു അത്. എന്റെ സഹധർമിണിക്കൊപ്പമായിരുന്നു നോമ്പുതുറക്ക് പോയത് എന്നതും വിശേഷമാണ്.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മതത്തിന്റെയോ വേർതിരിവിന്റെയോ അതിർവർമ്പുകൾക്ക് ഒരു നൂലിഴ സ്ഥാനം മലയാളികളുടെ ജനസാഗരത്തിനിടയിൽ എനിക്കവിടെ കാണാൻ കഴിഞ്ഞില്ല. പടച്ചോന്റെ പടപ്പുകൾ എല്ലാം ഒന്നാണെന്ന് ഓർമിപ്പിക്കുന്നു ഇത്തരം കൂടിച്ചേരലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.