ഇഹലോകത്തെ വിശ്വാസത്തിന്റെയും കർമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നാളെ പരലോകത്ത് മനുഷ്യന്റെ രക്ഷയും ശിക്ഷയും തീരുമാനിക്കുക. വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് സ്വർഗീയാരാമങ്ങൾ പ്രതിഫലമായി നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാര വിഭവമായി സ്വര്‍ഗീയാരാമങ്ങളാണുണ്ടാവുക (വിശുദ്ധ ഖുർആൻ 18:107). ഇഹലോകം മാത്രം പ്രതീക്ഷിച്ച് പണിയെടുക്കുന്നവന് ഇഹലോകവിഭവങ്ങൾ നൽകുമെന്ന് അല്ലാഹു പറയുന്നു. ഇഹലോകവും പരലോകവും ആഗ്രഹിക്കുന്നവന് രണ്ടും നൽകും. അല്ലാഹു പറയുന്നു.
വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഭവങ്ങളൊന്നുമുണ്ടാവുകയില്ല (വിശുദ്ധ ഖുർആൻ 42:20) പക്ഷെ, ഇഹലോകം മാത്രം മോഹിച്ച് പണിയെടുക്കുന്നവന് അവസാനം ബാക്കിയൊന്നുമുണ്ടാവില്ല. വെറും കൈയോടെ മടങ്ങേണ്ടി വരും. രണ്ടവസ്ഥകളേയും അല്ലാഹു ഉദാഹരണ സഹിതം വിശദീകരിക്കുന്നത് കാണുക.
ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും.
നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു. നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തുകൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു.
അയാള്‍ക്ക് ദുര്‍ബലരായ കുറെ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ആലോചിച്ചറിയാന്‍ (വിശുദ്ധ ഖുർആൻ 2:265, 266).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.