അയോധ്യയുടെ ഉൾപ്രദേശത്ത് വസിക്കുന്ന ഒരു ബ്രാഹ്മണെൻറ പന്ത്രണ്ടു വയസ്സായ മകൻ അകാലമരണമടഞ്ഞു. മകെൻറ മൃതശരീരമെടുത്ത് നിലവിളിച്ചു അദ്ദേഹം കൊട്ടാരവാതിൽക്കൽ എത്തി.
രാമരാജ്യത്ത് ഇത്തരമൊരു അനിഷ്ടസംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും രാമന് എന്തോ പാപം വന്നുചേർന്നിരിക്കുന്നുവെന്നും വിലാപത്തിനിടയിൽ അദ്ദേഹം വിളിച്ചുപറഞ്ഞു. ഇതുകേട്ട ശ്രീരാമൻ മന്ത്രിമാരെയും പൗരപ്രമുഖരെയും മുനിമാരെയും കൂടിയാലോചനക്ക് വിളിച്ചുകൂട്ടുന്നു.
കൃതായുഗത്തിൽ സമുന്നതേശ്രണിയിലുള്ള ബ്രാഹ്മണരല്ലാതെ മറ്റാരും തപസ്സ് ചെയ്തിരുന്നില്ലെന്നും ദ്വാപരയുഗത്തിൽ ബ്രാഹ്മണ ക്ഷത്രിയ വൈശ്യവിഭാഗങ്ങൾക്ക് മാത്രമേ തപസ്സിന് വിധിയുള്ളൂവെന്നും നാരദമുനി അറിയിച്ചു. നിലവിലെ ദ്വാപരയുഗത്തിൽ രാമെൻറ വിസ്തൃതമായ രാജ്യാതിർത്തിയിൽ ദുഷ്ടനായൊരു ശൂദ്രൻ തപസ്സു ചെയ്യുന്നുണ്ട്.
തപസ്സ്, വേദാധ്യയനം, സൽക്കർമം എന്നിവയുടെ ആറിലൊന്ന് പുണ്യം ഏറ്റുവാങ്ങുന്ന രാജാവിന് ഇതിൽ ഇടപെടാതിരിക്കാനാകില്ല. അങ്ങനെ ചെയ്താൽ നരന് ആയുർവൃദ്ധിയും ധർമസ്ഥിരതയും ഉണ്ടാകും; ബ്രാഹ്മണകുമാരന് ജീവനും ലഭിക്കും. നാരദൻ ഉപദേശിച്ചു. മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ലക്ഷ്മണനെ നിയോഗിച്ച് തപസ്സു ചെയ്യുന്ന ശൂദ്രനെ തേടി ശ്രീരാമൻ യാത്രയായി.
ശൈലപർവതത്തിെൻറ വടക്കേ ഭാഗത്തുള്ള ഒരു വൃക്ഷത്തിന് സമീപമുള്ള പൊയ്കയിലേക്ക് തലകീഴായി തൂങ്ങിനിന്നു തപസ്സു ചെയ്യുന്നൊരാളെ ശ്രീരാമൻ കണ്ടു. അദ്ദേഹത്തിെൻറ വർണവും തപസ്സിെൻറ ഉദ്ദേശ്യങ്ങളും രാമൻ അന്വേഷിച്ചു.
ശൂദ്രവർണത്തിൽപ്പെട്ട താൻ യശസ്വിയായി ശരീരത്തോടെ സ്വർഗംപൂകാനാണ് തപസ്സ് ചെയ്യുന്നതെന്ന് ശംബൂകൻ അറിയിച്ചു. ഇതുകേട്ട ശ്രീരാമൻ അദ്ദേഹത്തിെൻറ തല ഉറയിൽനിന്നൂരിയ വാളുകൊണ്ട് ഭേദിച്ചുകളഞ്ഞു. അതുകണ്ട ഇന്ദ്രനും അഗ്നിയും മറ്റും രാമനെ അനുമോദിച്ചു. ബ്രാഹ്മണപുത്രനെ ജീവിപ്പിക്കണമെന്ന ആവശ്യം നിറവേറ്റുകയും ചെയ്തു.
ശൂദ്രെൻറ തപസ്സുമായി തെൻറ പുത്രെൻറ മരണത്തെ ബന്ധപ്പെടുത്തിയ ബ്രാഹ്മണെൻറ സംപ്രീതിക്കാണ് ശ്രീരാമൻ ഇവിടെ പ്രവർത്തിച്ചത്. തപസ്സ് ചെയ്യുന്നതിന് ശൂദ്രന് അധികാരമില്ലെന്ന ഒരൊറ്റക്കാരണംകൊണ്ടാണ് അദ്ദേഹം മറ്റൊന്നും പരിഗണിക്കാതെ ശംബൂകനെ നിഷ്ഠുരമായി കൊന്നത്.
തപസ്വിയായ ശൂദ്രെൻറ ജീവനെക്കാളും ഇവിടെ മൂല്യമേകുന്നത് ബ്രാഹ്മണകുമാരെൻറ ജീവനാണ്. സ്മൃതിനിർദിഷ്ടമായ വർണവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന ശ്രീരാമെൻറ ഇത്തരം ചെയ്തികൾ ശ്രുതികളിലെ മൗലികമായ ആശയാദർശങ്ങൾക്ക് കടകവിരുദ്ധമാണ്.
ഗുണങ്ങളുടെ അനുപാതക്രമമാണ് വർണവ്യവസ്ഥക്ക് ആധാരം. നിരന്തരം മാറിവരുന്നതും ബന്ധനകാരണമായതുമാണ് ഗുണവിശേഷങ്ങളും അവയുടെ പ്രവർത്തനങ്ങളും എന്നതുകൊണ്ട് ഏതെങ്കിലുമൊരു ഗുണത്തെ മുൻനിർത്തി വർണത്തെ നിശ്ചയിച്ചുറപ്പിക്കുന്നത് അയുക്തികവും അശാസ്ത്രീയവുമാണ്.
മാത്രമല്ല മൂന്ന് ഗുണത്തിൽനിന്ന് നാലു വർണങ്ങൾ ഉരുത്തിരിയുന്ന സങ്കൽപം ഗണിതശാസ്ത്രപരമായിത്തന്നെ അസംബന്ധമാണ്. ഗുണങ്ങളുടെ മുൻഗണനാക്രമത്തെ ആധാരമാക്കിയുള്ള തൊഴിൽവിഭജനത്തിലൂന്നിയ ചാതുർവർണ്യവ്യവസ്ഥ ജന്മത്തിെൻറ അടിസ്ഥാനത്തിലേക്ക് സ്വാഭാവികമായി വഴുതി മാറിയപ്പോഴാണ് ഉച്ചനീചഭേദങ്ങളോടെയുള്ള അതിഹീനമായ ജാതീയത രൂപമെടുക്കുന്നത്.
അതുകൊണ്ട് തികഞ്ഞ മുൻവിധിയോടെയുള്ള, സമത്വവും നീതിയും സ്വാതന്ത്ര്യവുമെല്ലാം കാർന്നൊടുക്കുന്ന, ഒരു സംസ്കൃതിയെ ഗുരുതരമായ വീഴ്ചയിൽകൊണ്ടെത്തിച്ച ജാതീയതപോലെതന്നെ അതിനാസ്പദമായ വർണസങ്കൽപവും എന്നന്നേക്കുമായി നിരാകരിക്കപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.