ശബരിമല: മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിലെ പൂജാ സമയക്രമത്തിൽ മാറ്റം. ശബരിമലയിൽ തങ്കഅങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്ച ഉച്ചപൂജക്കുശേഷം നടയടച്ചാൽ വൈകീട്ട് അഞ്ചിനേ തുറക്കൂ. സാധാരണ ദിവസങ്ങളിൽ വൈകീട്ട് മൂന്നിനാണ് നട തുറക്കുന്നത്. വൈകീട്ട് 5.15നാണ് തങ്കഅങ്കിക്ക് ശരംകുത്തിയിൽ ദേവസ്വംബോർഡ് സ്വീകരണം നൽകുന്നത്. തുടർന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും.
രാത്രി 11ന് നട അടക്കും. ഡിസംബർ 27ന് രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലായിരിക്കും മണ്ഡലപൂജ നടക്കുക. അതിനാൽ അന്നേ ദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.