ശബരിമല വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച സംഭവം: സന്നിധാനത്ത് ഇന്ന് പരിശോധന

ശബരിമല : ശബരിമല മാളികപ്പുറം നടക്ക സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ഇന്ന് സംയുക്ത സംഘത്തിന്റെ പരിശോധന നടക്കും. എഡിഎം പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ബോംബ് സ്ക്വാർഡ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകൾ നടത്തുന്നത്.

പരിശോധനകൾ രാവിലെ 10 മണിയോടെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായ മാളികപ്പുറത്തെ വെടിക്കെട്ട് പുര കോപ്രാക്കളത്തിന് സമീപവും, ശരംകുത്തിയിലും ഉള്ള വെടിക്കെട്ട് പുരകളിലും സന്നിധാനത്തെ ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തും. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാവും മന്ത്രി ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകുക.

Tags:    
News Summary - Sabarimala Fireworks Stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.