ശബരിമല: നടയടച്ച ശേഷം പതിനെട്ടാംപടി കയറുന്ന തീർഥാടകര്‍ക്ക് വടക്കേനട ഭാഗത്ത് വിരിവെക്കാന്‍ സൗകര്യമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തിരക്കേറിയതോടെയാണ് നടയടച്ചാലും പതിനെട്ടാംപടി കയറാന്‍ അനുവദിക്കുന്നത്.
കൊടിമരച്ചുവട്ടില്‍ എത്തുന്നവരെ വടക്കേ തിരുമുറ്റത്തുകൂടി വടക്കേ നടയിലേക്ക് ഇറക്കി നിര്‍ത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് പുലര്‍ച്ച മൂന്നിന് വടക്കേ നടവഴി ദര്‍ശനം സാധ്യമാക്കുന്നുണ്ട്. ഇത്തരത്തില്‍ വടക്കേനടയില്‍ എത്തുന്നവർ വിരിവെക്കാന്‍ ഇടമില്ലാതെ നെട്ടോട്ടമോടുകയാണ്. ഇവിടുത്തെ വിശ്രമപന്തല്‍ നവീകരിച്ച് ഭണ്ഡാരമാക്കിയതോടെ ആ സൗകര്യവും നഷ്ടമായി. നിലവിലുള്ള ഭണ്ഡാരത്തിന് മുകളില്‍ നെയ്യഭിഷേക ക്യൂവിനുള്ള ബാരിക്കേഡ് കഴിഞ്ഞുള്ള കുറച്ച് ഭാഗത്താണ് വിശ്രമിക്കാന്‍ സൗകര്യമുള്ളത്. മാളികപ്പുറം നടപ്പന്തലില്‍ ഉണ്ടായിരുന്ന സ്ഥലസൗകര്യം ഇപ്പോഴില്ല. ഇവിടെ കുറച്ചുഭാഗം നിര്‍മാണം മൂലം നഷ്ടമായി. മാളികപ്പുറത്തെ അപ്പം, അരവണ കൗണ്ടറില്‍ ഭക്തര്‍ ക്യൂനില്ക്കുന്നത് മൂലവും വ്യാപാര സ്ഥാപനങ്ങളുടെ താൽക്കാലിക ഷെഡുകൾ ഇറക്കി നിർമിച്ചത് കാരണവും സൗകര്യം കുറഞ്ഞു. കൂടാതെ പാണ്ടിത്താവളം ഭാഗത്തേക്കും ഇന്‍സിനറേറ്ററിലേക്കും ട്രാക്ടറുകള്‍ പോകുന്നത് വിശ്രമപ്പന്തലിലൂടെയാണ്. മഴ പെയ്യുമ്പോൾ ഇവിടേക്ക് ചളിവെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇത് ഭക്തര്‍ക്ക് ഇരട്ടിദുരിതമായി മാറുകയാണ്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച കെട്ടിടം പൊളിച്ചെങ്കിലും ആ സ്ഥലത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തതൊഴിച്ചാല്‍ വെയിലും മഴയും ഏല്ക്കാതെ വിരിവെക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടില്ല. മഴ പെയ്താല്‍ സമീപത്തെ കടകളില്‍ കയറി നില്‍ക്കേണ്ട ഗതികേടാണുള്ളത്. വികസനം നടക്കുന്നുവെന്ന് പറയുമ്പോഴും അടിസ്ഥാനസൗകര്യംപോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.